Breaking NewsKeralaLead NewsNEWS

മോട്ടോർ വാഹനവകുപ്പ് ചുമത്തിയ പിഴ അടച്ചിട്ടില്ല, സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു… വി.ഡി. സതീശന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, അൻവറിനെതിരേയും പരാതി, ഫോൺ ചോർത്തൽ കേസ് വിവരങ്ങൾ മറച്ചുവെച്ചു- എൽഡിഎഫ്

കൊച്ചി/കോഴിക്കോട്: പറവൂർ യുഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ പ്രതിനിധി ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രിക മാറ്റിവെച്ചത്. തുടർന്ന് ഇരുവിഭാഗങ്ങളോടും വിശദാംശങ്ങൾ എഴുതിനൽകാൻ വരണാധികാരി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് വൈകിട്ട് മൂന്നുമണിയോടെ പത്രിക സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും.

വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും എന്നാൽ, ഈ പിഴ അടച്ചിട്ടില്ലെന്നുമാണ് എൽഡിഎഫിന്റെ പരാതികളിലൊന്ന്. കൂടാതെ വരുമാന സ്രോതസ് വെളിപ്പെടുത്തിയില്ലെന്നും സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചെന്നും എൽഡിഎഫിന്റെ പരാതിയിൽ പറയുന്നു..

Signature-ad

അതേസമയം ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവറിന്റെ പത്രിക സ്വീകരിച്ചതിനെതിരേയും എൽഡിഎഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പത്രികയിൽ പി.വി. അൻവർ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് പരാതിയിൽ പറയുന്നത്. മലപ്പുറം പോലീസ് രജിസ്റ്റർചെയ്ത ഫോൺ ചോർത്തൽ കേസിന്റെ വിവരങ്ങൾ പി.വി. അൻവർ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് എൽഡിഎഫിന്റെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: