KeralaLead NewsNEWS

കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണി, വീടുകളും വാഹനങ്ങളും അടിച്ചു തകർത്തു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തി. മാത്രമല്ല അക്രമി സംഘം 3 വീടുകളും 4 വാഹനങ്ങളും കടയും അടിച്ചു തകര്‍ത്തു.

കഴക്കൂട്ടത്ത് ഉള്ളൂര്‍കോണത്ത് ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു അക്രമം. ഉള്ളൂര്‍ കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. വീടിനോട് ചേര്‍ന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ മക്കളെ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രാത്രി രണ്ട് മണിയോടെയാണ് മടങ്ങിയെത്തി അക്രമം നടത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.

Signature-ad

നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളിലും പ്രതിയാണിയാള്‍. കഞ്ചാവ് വില്‍പനയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്. അതേസമയം, മുന്‍പും ഇതേ സംഘത്തിന്റെ അതിക്രമമുണ്ടായപ്പോഴും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Back to top button
error: