രാജ്യത്ത് 24 മണിക്കൂറിനിടെ 10,229 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,47,536 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 125 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,63,655 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 11,926 പേര് രോഗമുക്തി നേടി. ഇതോടെ 3,38,49,785 പേര് ആകെ രോഗമുക്തി നേടി.
നിലവില്‍ 1,34,096 സജീവ കേസുകളാണ് ചികിത്സയിലുളളത്. 62,46,66,542 സാമ്പിളപകള് പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,12,34,30,478 വാക്സീന് ഡോസുകള്‍ വിതരണം ചെയ്തു.