Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാന്‍ ഇല്ല, പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും’; സുധാകരന്‍ വഴങ്ങി? ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങി; അണിയറയില്‍ നടന്നത് എന്തെല്ലാം?

ന്യൂഡല്‍ഹി: പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാനില്ലെന്നും കെ. സുധാകരന്‍. സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം കണ്ണൂരിലേക്കു മടങ്ങുന്നത്. നേരത്തേ, സിഡബ്ല്യുസി അംഗത്വം രാജിവയ്ക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം പാടെ നിഷേധിച്ച് അദ്ദേഹം കേരളത്തിലേക്കു മടങ്ങി.

എന്നാല്‍, ഏറെ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാകുകയാണ്. ഇതായിരുന്നു തീരുമാനമെങ്കില്‍ നേരത്തേ ആകാമായിരുന്നല്ലോ എന്നും ഒരുവിഭാഗം ചോദിക്കുന്നു. സുധാകരനില്‍ തട്ടിയാണ് പ്രധാനമായും സീറ്റ് വിഭജനം നീണ്ടുപോയത്.

Signature-ad

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി പിടിവാശി പിടിക്കുന്ന കെ സുധാകരന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് മനംമാറ്റമെന്നാണു വിവരം.

സീറ്റ് ലഭിക്കില്ലെന്ന സൂചന വന്നയുടന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ സുധാകരനെ വിശ്വസിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും ഡിസിസി ഭാരവാഹികളുടെയും യോഗത്തിലാണ് സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

10 മണ്ഡലം കമ്മിറ്റികളും സുധാകരനെതിരെ നിലപാടെടുത്തു. സുധാകരന്റെ പിടിവാശി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സുധാകരന് മാത്രമായി ഇളവ് നല്‍കണമെന്ന നിലപാട് കണ്ണൂര്‍ ഡിസിസിക്കുമില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ടി ഒ മോഹനന്റെയും സുധാകരന്റെയും അനുകൂലികള്‍ തമ്മില്‍ ഡിസിസിയില്‍ വാക്കേറ്റമുണ്ടായി.

സീറ്റ് ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടന്‍ സുധാകരന്‍ അനുകൂലികള്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് കണ്ണൂരിലെ ബിജെപി നേതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സുധാകരന്റെ തീരുമാനം അനുസരിച്ചാകും നിലപാടെന്നാണ് ബിജെപി അറിയിച്ചത്. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിച്ചാലും സുധാകരന് ബിജെപി പിന്തുണ നല്‍കിയേക്കും.

നേരത്തെ, സുധാകരന് സീറ്റ് ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നയുടന്‍ പടക്കംപൊട്ടിച്ചും പ്രകടനം നടത്തിയും ഒരുവിഭാഗം ആഘോഷിച്ചിരുന്നു. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന് സ്വീകരണം ഒരുക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നീട്, മോഹനന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി എന്ന് ഹൈക്കമാന്‍ഡ് വീണ്ടും അറിയിച്ചതോടെ സുധാകരന്റെ യാത്ര വെള്ളിയാഴ്ചത്തേക്ക് മാറ്റി.

നിലപാട് വ്യക്തമാക്കാന്‍ വ്യാഴാഴ്ച 12 മണിക്ക് സുധാകരന്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ സീറ്റ് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. സോഷ്യല്‍മീഡിയയില്‍ സുധാകരന്‍ അനുകൂലികള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയും കടുത്ത സൈബര്‍ ആക്രമണം നടത്തുന്നുമുണ്ട്.

 

#KeralaPolitics, #KSudhakaran, #KannurNews, #Congress, #UDF, #KeralaAssemblyElection, #BreakingNews, #PoliticalUpdates, #KeralaNews, #SudhakaranVsCongress, #MalayamNews, #PoliticsLive, #INC, #ElectionUpdate #Sudhakaran, #IndianNationalCongress, #KeralaElection2026, #KannurPolitics, #INCIndia, #KPCC, #LatestNewsKerala, #ElectionNews, #VDSatheesan, #SunnyJoseph, #KeralaAssembly, #PoliticalCrisis, #CongressCandidate, #KeralaPolls

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: