Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തൃശൂരില്‍ അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയ ജേക്കബ് തോമസിനെ ഒഴിവാക്കി ആദ്യഘട്ട ബിജെപി പട്ടിക; പദ്മജ താമര ചിഹ്നത്തില്‍ ഇറങ്ങും; ഒറ്റപ്പാലത്ത് മേജര്‍ രവി; പാലക്കാട് ശോഭ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വളരെക്കാലം മുമ്പ് തൃശൂരില്‍ വീടെടുത്തു മത്സരിക്കാന്‍ ഇറങ്ങിയ മുന്‍ ഡിജിപി ജേക്കബ് തോമസിന് ആദ്യഘട്ടത്തില്‍ സീറ്റില്ല. തൃശൂരില്‍ അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയ ജേക്കബ് തോമസിനെ ഒല്ലൂരില്‍ പരിഗണിക്കുമെന്നാണു വിവരം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മല്‍സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും, കഴക്കൂട്ടത്ത് വി.മുരളീധരനും, തൃശൂരില്‍ പത്മജ വേണുഗോപാലും, പാലായില്‍ ഷോണ്‍ ജോര്‍ജും, പാലക്കാട് ശോഭ സുരേന്ദ്രനുമാണ് സ്ഥാനാര്‍ഥികള്‍. 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.

Signature-ad

ഒറ്റപ്പാലത്ത് മേജര്‍ രവിയും, പൂഞ്ഞാറില്‍ പി.സി.ജോര്‍ജുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഡ്വ. പി.സുധീറുമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഉദുമയില്‍ മാനുലാല്‍ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം, പയ്യന്നൂരില്‍ എ.പി.ഗംഗാധരന്‍, അഴീക്കോട് കെ.കെ. വിനോദ് കുമാര്‍, കണ്ണൂരില്‍ സി.രഘുനാഥ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

മാനന്തവാടിയില്‍ പി. ശ്യാം രാജും, സുല്‍ത്താന്‍ ബത്തേരിയില്‍ കവിത എ.എസും മത്സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസ്, വടകരയില്‍ അഡ്വ. കെ.ദിലീപ്, കുറ്റ്യാടിയില്‍ രാമദാസ് മണലേരി, നാദാപുരത്ത് സി.പി.വിപിന്‍ ചന്ദ്രന്‍, കൊയിലാണ്ടിയില്‍ സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, പേരാമ്പ്രയില്‍ എം. മോഹനന്‍ മാസ്റ്റര്‍, ബാലുശ്ശേരിയില്‍ സി.പി. സതീശന്‍, എലത്തൂരില്‍ ടി. ദേവദാസ്, കോഴിക്കോട് സൗത്തില്‍ ടി. രനീഷ്, ബേപ്പൂരില്‍ അഡ്വ. കെ.പി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വി.കെ. സജീവന്‍ എന്നിവര്‍ മല്‍സരിക്കും.

ഷൊര്‍ണൂരില്‍ ശങ്കു.ടി.ദാസ്, മലമ്പുഴയില്‍ സി.കൃഷ്ണകുമാര്‍, ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍, മണലൂരില്‍ അഡ്വ. കെ.കെ.അനീഷ് കുമാര്‍, ഇരിങ്ങാലക്കുടയില്‍ സന്തോഷ് ചേരാകുളം, ദേവികുളത്ത് എസ്.രാജേന്ദ്രന്‍, വൈക്കത്ത് കെ.അജിത്, കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. ജോര്‍ജ് കുര്യന്‍ എന്നിവര്‍ മത്സരിക്കും. അമ്പലപ്പുഴയില്‍ അരുണ്‍ അനിരുദ്ധന്‍, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരില്‍ എം.വി.ഗോപകുമാര്‍, തിരുവല്ലയില്‍ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയില്‍ വി.എസ്. ജിതിന്‍ ദേവ്, കുന്നത്തൂരില്‍ രാജി പ്രസാദ്, കൊട്ടാരക്കരയില്‍ ആര്‍.രശ്മി, ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, പാറശ്ശാലയില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

#BJP, #KeralaElection2026, #BJPList, #KeralaPolitics, #ElectionNews, #CandidateList, #BreakingNews, #PoliticalUpdates, #KeralaAssemblyElection, #RajeevChandrasekhar, #KSurendran, #VMuraleedharan, #SobhaSurendran, #MajorRavi, #PCGeorge, #PadmajaVenugopal #Thrissur, #Nemom, #Manjeshwaram, #Palakkad, #Vattiyoorkavu, #Kazhakoottam, #Kozhikode, #Ollur, #ThrissurNews, #KeralaNews #DailyhuntNews, #TrendingNow, #MalayalamNews, #FlashNews, #ElectionUpdate, #ViralNews, #KeralaLatest, #NewsMalayalam

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: