ആലപ്പുഴ: മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 153 റസ്റ്റ് ഹൗസുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ചിട്ടുള്ളത്.
എല്ലായിടത്തും ശുചിത്വവും മികച്ച ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ റസ്റ്റ് ഹൗസുകളില്‍ മുറി ബുക്ക് ചെയ്യാന്‍ പുതിയ സംവിധാനം സഹയാകമാകുമെന്ന് മന്ത്രി പറഞ്ഞു. 180 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാന്റീന്‍ അടുക്കള, സ്റ്റോര്‍ റൂം, ഡൈനിംഗ് ഏരിയ, ലിവിംഗ് ഏരിയ, ശുചിമുറി എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.