അക്ഷയ സെന്റർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം, സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു
കാവാലം ബസ് സ്‌റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽ പെട്ട ജീവനക്കാരിയെ പ്രിൻസ് പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ബഹളംവെച്ച് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു
ആലപ്പുഴ: അക്ഷയ സെന്ററിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെ കേസിൽ ഒരാളെ കൈനടി പോലീസ് അറസ്റ്റ് ചെയ്തു.
കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻപറമ്പിൽ പ്രിൻസി(42)നെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കാവാലം ബസ് സ്‌റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽ പെട്ട ജീവനക്കാരിയെ സ്ഥാപന ഉടമയായ പ്രിൻസ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെ യുവതി ബഹളംവെച്ച് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും കൈനടി പോലീസ് എത്തി തടഞ്ഞുവച്ചിരുന്ന പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു. എസ്.സി.എസ്.ടി, 354എന്നീ വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു