Breaking NewsCrimeKeralaLead NewsNEWS

മരത്തിൽ നിന്ന് കയറിൽ കെട്ടി ഇറക്കിയ ചക്ക അനുവാദം ചോദിക്കാതെ എടുത്തുകൊണ്ടുപോയി, അയൽവാസിയെ പൂവരണി പള്ളിക്ക് സമീപമിട്ട് വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തി!! പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കോട്ടയം: പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയ വൈരാ​ഗ്യത്തിൽ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഒരുലക്ഷം രൂപ പിഴയും അടക്കേണ്ടത്.

ആക്രമണത്തിൽ പൂവരണി സ്വദേശി സ്‌കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്.2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കയറിൽ കെട്ടി ഇറക്കിയ ചക്ക, ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ ജോസ് പൂവരണി പള്ളിക്ക് സമീപം വെച്ച് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: