Breaking NewsLead NewsNEWSWorld

മറുപടിതരും, പ്രതികാരം ചെയ്യും… വെല്ലുവിളിച്ച് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ, സംഘർഷം കനക്കുന്നു!! പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കും- ഇന്ത്യ, മധ്യസ്ഥത വഹിക്കാൻ തയാർ- ചൈന

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി മുക്കി 87 നാവികരെ കൊലപ്പെടുത്തിയതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രഹരം. മിസൈൽ ആക്രമണത്തിന് ഇരയായി കപ്പലിൽ തീപിടിച്ചെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറെന്ന് ചൈന പറഞ്ഞു. പിന്നാലെ പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ അറിയിച്ചു. ഇതിനിടെ യുഎസ്– ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി. യുഎസ്–ഇസ്രയേൽ സൈന്യം ബോധപൂർവം ഇറാനിലെ ജനവാസമേഖല ലക്ഷ്യം വയ്ക്കുകയാണ്, അസർബൈജാനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്നും ശത്രുക്കളുടെ സൈനിക താവളങ്ങൾ ആക്രമിക്കുകയെന്നതാണു തങ്ങളുടെ നയമെന്നും ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: