Breaking NewsKeralaLead NewsNEWSpolitics
‘എന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിന്റെ പിഎയായിരുന്ന എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ

പാലക്കാട്: വി.എസിൻ്റെ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് എ. സുരേഷിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഡി സതീശൻ. തൻ്റെകാര്യംപോലും തീരുമാനിച്ചിട്ടില്ല, പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയുമെന്ന് സതീശൻ ചോദിച്ചു.
രാജ്യത്ത് മുസ്ലിംകൾക്ക് പ്രശ്നങ്ങളില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ”ഞങ്ങളുടെ അഭിപ്രായം അതല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നത്” -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കരിമ്പട്ടികയിൽപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ്. വന്നാലും അനുവദിക്കില്ല. കെ.ടി.ഡി.സി. എന്തെങ്കിലും പി.കെ. ശശിയുമായി ചർച്ചനടത്തിയിരുന്നോ എന്ന ചോദ്യത്തിന്, പുറത്തുപറയേണ്ട സമയത്ത് പറയുമെന്നായിരുന്നു സതീശന്റെ മറുപടി.






