Breaking NewsCrimeKeralaLead NewsNEWS
അലപ്പുഴയിൽ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, കുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും!!പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, പീഡനവിവരം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നു പറഞ്ഞതിലൂടെ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം. ബന്ധുവായ സുഹൃത്തിനോട് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്താകുന്നത്.
സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.






