
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കോർപ്പറേഷൻ നടത്തുന്ന പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസന് സ് ഇല്ലാതെ പ്രവര് ത്തിച്ച സ്ഥാപനങ്ങള്‍ ക്ക് നോട്ടീസ് നല് കി.
കഴിഞ്ഞ ദിവസം നിരവധി സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ പരിശോധന നടത്തി. പ്രധാനമായും കഴക്കൂട്ടത്തെ സ്പാളികൾ മേയർ വി വി രാജേഷിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ രേഖകള്‍ ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല് കി. വരും ദിവസങ്ങളിലും പരിശോധന നടക്കും.
പാളയത്ത് പ്രവർത്തിച്ചിരുന്ന ‘സ്പർശൻ’ സ്പാ കോർപ്പറേഷൻ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. സെക്രട്ടറിയുടെ മുന്നിൽ പ്രവർത്തിച്ചിരുന്ന സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന് സില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒരു ലൈസന്‍സിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്.
സ്പാ സെൻ്ററുകളിൽ ക്രോസ് മസാജിംഗ് നടക്കുന്നുണ്ടെന്നും അംഗീകൃത ഡോക്ടർമാരുടെയും മറ്റും സാന്നിധ്യമില്ലാതെയാണ് ചിലയിടത്ത് സ്പാകളുടെ പ്രവർത്തനമെന്നും മേയർ വി വി രാജേൽ പറഞ്ഞിരുന്നു. ഇത്തരം ലൈസന്‍സിൻ്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്താൻ അനുവദിക്കില്ല. അങ്ങനെ കണ്ടെത്തിയാൽ ലൈസന്‍സ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കിയിരുന്നു.
സ്പാ, മസാജ് സെൻ്ററുകളുടെ ലൈസന് സ് നല് കുന്നതില് നിയന്ത്രണം ഏര് പ്പെടുത്താനും തീരുമാനമായി. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാകും ഇനി ലൈസന് സ് നല്‍കുക






