രാജ്യസഭാ ഉപതെരെഞ്ഞെടുപ്പ് :ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിജോസ് കെ.മാണി
രാജ്യസഭാ ഉപതെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തീരുമാനം.
മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്മാന് ജോസ്.കെ.മാണി, തോമസ് ചാഴിക്കാടന് എംപി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തതായി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.
രാജ്യസഭാസ്ഥാനാര്‍ഥിത്വം ജോസ്.കെ.മാണി തന്നെ ഏറ്റെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഏകകണ്ഠമായി അഭിപ്രായമുയര്‍ന്നിരുന്നു. രാജ്യസഭാ തെരെഞ്ഞെടുപ്പ് വിജ്ഞാപനത്തെത്തുടര്‍ന്ന് വിവിധ തലത്തിലുള്ള പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായുമുള്ള ആശയവിനിമയത്തിലും ഇതേ അഭിപ്രായം തന്നെ ഉയര്‍ന്നിരുന്നു.