IndiaLead NewsNEWS

24 മണിക്കൂറിനിടെ 10,126 കോവിഡ് കേസുകള്‍; 332 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 10,126 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,43,77,113 കേസുകളാണ് രാജ്യത്തുളളത്. 24 മണിക്കൂറിനിടെ 332 മരണം റിപ്പോര്‍ട്ട് ചെയതു. ഇതോടെ ആകെ മരണം 4,61,389 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 11,982 പേര്‍ രോഗമുക്തി നേടി.

ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,75,086 ആയി. നിലവില്‍ 1,40,638 സജീവ കേസുകളാണ് രാജ്യത്തുളളത്. 61,72,23,931 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,09,08,16,356 വാക്‌സീന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു.

Back to top button
error: