തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് വിവരം.
മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം 5 രൂപയാക്കണമെന്നും ആവശ്യമുണ്ട്. വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്നാണ് ഗതാഗത മന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതു പരിഗണിച്ചാണ് സമരം മാറ്റിവച്ചത്.
നിലവില്‍ ഡീസലിന് നൂറു രൂപയ്ക്കടുത്താണ് വില. ഈ സാഹചര്യത്തില്‍ മിനിമം നിരക്കും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്.