സുബ്രഹ്‌മണ്യനെ കുരുക്കാന്‍ വീണ്ടും പോലീസ്; പിണറായി – പോറ്റി ഫോട്ടോ കേസില്‍ സുബ്രഹ്‌മണ്യന്‍ ഇന്ന് വീണ്ടും പോലീസിനു മുന്നില്‍ ; വീണ്ടും നോട്ടീസയച്ച് പോലീസ്; ഇന്നും പ്രതിഷേധത്തിന് സാധ്യത

കോഴിക്കോട്: പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം എ ഐ ചിത്രമാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന് വീണ്ടും പോലീസിന്റെ നോട്ടീസ്.
കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച സുബ്രഹ്‌മണ്യനെ വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചത് കേസ് കൂടുതല്‍ മുറുകുന്നതിന്റെ സൂചനയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് ഇന്നും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്നു രാവിലെ ചേവായൂര്‍ സ്റ്റേഷനില്‍ ഹാജരാകുമെന്ന് എന്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ കഴിഞ്ഞദിവസം പോലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടയച്ചത്. ശനിയാഴ്ച രാവിലെയാണ് കോഴിക്കോട് കുരുവട്ടൂരിലെ വീട് വളഞ്ഞ് അദ്ദേഹത്തെ ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.

സ്റ്റേഷനിലേക്കു പോകുന്ന വഴിമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കു ശേഷം ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് വാങ്ങിവച്ചിരുന്നുവെന്ന് പരാതിയുമുയര്‍ന്നിരുന്നു.
അതിനിടെ താന്‍ പങ്കുവച്ച ഫോട്ടോ എഐ നിര്‍മിതമല്ലെന്ന വാദം എന്‍. സുബ്രഹ്‌മണ്യന്‍ ആവര്‍ത്തിച്ചു. പരാതിക്കാരില്ലാതെ പോലീസ് സ്വമേധയാ കേസെടുത്തതും രണ്ടാമതും നോട്ടീസ് നല്‍കിയതും കോണ്‍ഗ്രസ് വലിയ പ്രശ്‌നമായി ചൂണ്ടിക്കാട്ടി രാഷ്ട്രീയചര്‍ച്ചയ്ക്കും ഇടതുസര്‍ക്കാരിന്റെ പോലീസ് രാജ് എന്ന ആരോപണത്തിനും വഴിതുറന്നിട്ടുണ്ട്.






