ആശ്വാസത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍; ആശങ്കയോടെ രോഗികളും ബന്ധുക്കളും; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം കൂട്ടുന്നു; ബാധ്യത തങ്ങളുടെ മേല്‍ പതിക്കുമോ എന്ന ഭീതിയില്‍ ജനം; അറുപത് ശതമാനം വരെ വേതന വര്‍ധനവിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം. വേതനം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വേദന രോഗികളിലേക്ക് സ്വകാര്യ ആശുപത്രികള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്.
സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 60 ശതമാനം വരെ വേതന വര്‍ദ്ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ആശുപത്രി ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ബാധ്യതകളുടെ അമിതഭാരം ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മേല്‍ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കഴുത്തറക്കുന്നു എന്ന ആരോപണം ഇനി കൂടുതല്‍ ശക്തമാകാന്‍ ഇടവരും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കള്‍ക്ക് ബാധ്യതയോ അധികഭാരമോ ഇല്ലാതെ എങ്ങിനെ ഇത്രയും വലിയ ഒരു വേതന പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മാനേജ്‌മെന്റുകളും ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.
വേതന വര്‍ദ്ധനവ് പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം ഒരു മാസത്തിനകം പുറത്തുവരും എന്നാണ് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞദിവസം അറിയിച്ചത്.
സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തില്‍ വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനംചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു.
2013-ലാണ് ഏറ്റവുമൊടുവില്‍ വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കുടുംബമായി ജീവിക്കാന്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍വകുപ്പിന്റെ വിലയിരുത്തല്‍.
വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തി. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചു. പക്ഷേ, മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികൂലനിലപാടെടുത്തു.
ഇപ്പോഴും വേതന വര്‍ധനവ് എന്ന നിര്‍ദ്ദേശം മാനേജ്‌മെന്ററുകള്‍ക്ക് പൂര്‍ണമായും അംഗീകരിക്കാന്‍ താത്്പര്യമില്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകളും മറ്റും നടക്കും.






