Breaking NewsLead NewsMovie

നടിക്ക് ചുറ്റും ഉന്തും തള്ളുമായി ആരാധകരുടെ തള്ളിക്കയറ്റം ; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനും ആളുകള്‍ തിക്കിത്തിരക്കി ; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിമര്‍ശനം

നടന്‍ പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രമായ ‘ദി രാജാസാബി’ ന്റെ പരിപാടിയില്‍ നടി നിധി അഗര്‍വാളിന് നേരിടേണ്ടി വന്ന ദുരനുഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്ന നടിയെ തൊടാനും സെല്‍ഫി എടുക്കാനും ആള്‍ക്കാര്‍ കൂടിയതിനെ തുടര്‍ന്ന് നടി ഏറെ ബുദ്ധിമുട്ടുന്നതും അസ്വസ്ഥയാകുന്നതും കാണാനാകു മായിരുന്നു.

സുരക്ഷാ ജീവനക്കാരും നടിയെ കാറിലേക്ക് എത്തിക്കാന്‍ നന്നായി ബുദ്ധിമുട്ടി. ദി രാജാ സാബിന്റെ സോങ് ലോഞ്ച് കഴിഞ്ഞ് തിരിച്ചിറഞ്ഞവേയായിരുന്നു നടിക്ക് ദുരനുഭവ മു ണ്ടായത്. ഹൈദരാബാദില്‍ വെച്ചു നടന്ന പരിപാടിക്ക് ശേഷം മടങ്ങുന്നതിനി ടെയാണ് നടി ആരാധകര്‍ക്കിടയില്‍ പെട്ടത്. നടിക്ക് ചുറ്റും ഉന്തും തള്ളുമായി കൂടുന്ന ആളുകളെയും വീ ഡി യോയില്‍ കാണാം. ഒരു വിധത്തില്‍ കാറില്‍ കയറി രക്ഷപ്പെടുന്ന നടി രക്ഷപ്പെടുക യായി രുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Signature-ad

വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് പുറത്തുവരുന്നത്. ഒരു സ്ത്രീയ്ക്ക് പൊതുയിടത്ത് ഇത്തരം അനുഭവം നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന സംഭവം ആണെന്നും ആളുകള്‍ കുറച്ചുകൂടി മാന്യമായി പെരുമാറണമെന്നും പലരും എക്‌സില്‍ കുറിക്കുന്നുണ്ട്. നടിയ്ക്ക് കൃത്യമായി സുരക്ഷ ഒരുക്കാത്തതിലും വിമര്‍ശനം ഉയരുന്നുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായതായും പരിപാടിക്ക് പൊലീസ് അനുമതി വാങ്ങിയില്ലെന്നും അത് സുരക്ഷയെ ബാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: