സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളുകാലം! ശമ്പള വര്‍ധന വരുന്നു; ശമ്പള കമ്മീഷനു പകരം കമ്മിറ്റിയെ ചുമതലപ്പെടുത്തും; കുടിശികയും നികത്തും; അലവന്‍സുകളിലും വര്‍ധന

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയില്‍ ഉടന്‍ തീരുമാനമായേക്കും. കുടിശികയും വേഗത്തില്‍ നികത്തുമെന്നു വിവരം. ശമ്പള കമ്മീഷന്‍ നിയമനവും ശിപാര്‍ശയും നടപ്പാക്കലും അനന്തമായി നീളുന്ന സാഹചര്യത്തില്‍ കമ്മീഷനു പകരം ശമ്പള കമ്മിറ്റിയെ ആകും ചുമതലപ്പെടുത്തുക.
ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സമിതിയാകും തീരുമാനമെടുക്കുക. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ സാഹചര്യത്തില്‍ പ്രഖ്യാപനം വൈകില്ല.
2019 ഒക്ടോബറിലാണ് 11-ാം ശമ്പളക്കമ്മിഷനെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 2021 മാര്‍ച്ച് മുതല്‍ വിതരണം ചെയ്തു.
2024 ജൂലൈ മുതല്‍ 12-ാം ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ ആകേണ്ടതാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ പരിഷ്‌കരണത്തിന്റെ കുടിശിക നാലു ഗഡുക്കളായി വിതരണം ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇനിയും രണ്ടു ഗഡുക്കള്‍ നല്‍കാന്‍ ബാക്കിയാണ്. കുടിശികയടക്കം 28% ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച ശേഷം അതിന്റെ 10% തുക വര്‍ധിപ്പിച്ചു.
ഇതിനായി ‘അടിസ്ഥാന ശമ്പളം ഃ 1.38 = പുതിയ അടിസ്ഥാന ശമ്പളം’ എന്ന ഫോര്‍മുലയുണ്ടാക്കി. ഇതിനു സമാനമായ ഫോര്‍മുല വച്ച് ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്നതിനാലാണ് ഇക്കുറി കമ്മിഷനെ നിയമിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അലവന്‍സുകളിലും വര്‍ധന പ്രതീക്ഷിക്കാം. ഇപ്പോള്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ ശമ്പളം 1,66,800 രൂപയുമാണ്.
The state government has decided not to constitute a Pay Revision Commission this time to revise the salaries and pensions of government employees and pensioners. Instead, the task will be entrusted to a bureaucratic-level committee headed by the Additional Chief Secretary (Finance). Although the Finance Department had earlier taken a decision to appoint the bureaucratic committee, the formal announcement was delayed. However, in view of the massive setback suffered by the LDF in the recent local body elections, the declaration is now expected without further delay.






