ആ വോട്ട് ചേട്ടന്റെ തന്നെയല്ലേ; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരേയൊരു വോട്ട്: സ്വതന്ത്രന്‍ 65 നേടി; എട്ടെടുത്ത് ബിജെപി; ജയിച്ചത് യുഡിഎഫ്; അപ്പോള്‍ ചേട്ടന്റെ വോട്ടോ; പട്ടാമ്പി നഗരസഭയില്‍ ഒരു വോട്ടുപോലും കിട്ടാതെ എല്‍ഡിഎഫ് സ്വതന്ത്രന്‍

മണ്ണാര്‍ക്കാട്: സാധാരണ മാസികകളിലെ പോക്കറ്റ് കാര്‍ട്ടൂണുകളില്‍ കാണാറുള്ള പോലെ ഒരേയൊരു വോട്ട് നേടി മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ടി.വി.ചിഹ്നത്തില്‍ ഒന്നാം വാര്‍ഡ് കുന്തിപ്പുയയില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്.
യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.സി.അബ്ദുല്‍ റഹ്‌മാന്‍ ആണ് 301 വോട്ട് നേടി വാര്‍ഡില്‍ നിന്ന് ജയിച്ചത്. വാര്‍ഡിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു.
വാര്‍ഡില്‍ എല്‍ഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

അതേസമയം, പട്ടാമ്പി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമായി. മോതിരം ചിഹ്നത്തില്‍ മത്സരിച്ച ഡിവിഷന്‍ 12 ലെ അബ്ദുല്‍ കരീമാണ് ഒരു വോട്ട് പോലും കിട്ടാതെ പരാജയപ്പെട്ടത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടിപി ഉസ്മാന്‍ ആണ് ഇവിടെ വിജയിച്ചത്. വോട്ടേടുപ്പ് ദിനത്തില്‍ ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കുണ്ടായിരുന്നു.





