ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതി പത്മകുമാറിന്റെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു ; ശബരിമല വാര്‍ഡില്‍ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നറുക്കെടുപ്പിലൂടെ വിജയിച്ചു

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളില്‍ ഒന്ന് ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയായിരുന്നു. ഇത് യുഡിഎഫിന് വലിയ നേട്ടമായി മാറിയെങ്കിലും ശബരിമല വിവാദത്തില്‍ ജയിലില്‍ കിടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ വാര്‍ഡില്‍ ജയം നേടിയത്് ബിജെപി സ്ഥാനാര്‍ത്ഥി.
ആറന്മുള പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ആറന്മുളയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഉഷ ആര്‍ നായര്‍ 212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അതേസമയം ശബരിമല വാര്‍ ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി നറുക്കെടുപ്പിലൂടെ വിജയം നേടി. പെരുനാട് ഗ്രാമപഞ്ചാ യത്തിലെ ശബരിമല വാര്‍ഡില്‍ ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ തുല്യവോട്ടുകള്‍ നേടിയ തോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ്. ഉത്തമന്‍ യുഡിഎഫ് സ്ഥാ നാര്‍ത്ഥി അമ്പിളി സുജസ് എന്നിവര്‍ക്ക് 268 വോട്ടുകള്‍ വീതം കിട്ടിയതോടെയാണ് നറുക്കെ ടുപ്പ് വേണ്ടി വന്നത്.
നറുക്കെടുപ്പില്‍ പി.എസ്. ഉത്തമന്‍ ജയിക്കുകയും ചെയ്തു. പക്ഷേ ഇവിടെ ബിജെപി സ്ഥാനാര്‍ ത്ഥി രാജേഷിന് കിട്ടിയത് 232 വോട്ടുകളാണ്. റാന്നി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വ്യക്ത മായ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുകയും ചെയ്തു. 12 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയം നേടുകയായിരുന്നു.






