സുഹൃത്തിന്റെ കാമുകിയോട് പ്രണയം തോന്നി, വിവരമറിഞ്ഞ് ചോദിക്കാനെത്തിയ കാമുകനുമായി വഴക്ക് ; യുവാവിനെ കൂട്ടുകാരന്‍ കൊന്ന് പല കഷണങ്ങളാക്കി കത്തിക്കുകയും കുഴല്‍ക്കിണറ്റില്‍ കൊണ്ടിടുകയും ചെയ്തു

ഗാന്ധിനഗര്‍: ആറു ദിവസമായി കാണാത്ത യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ പെണ്‍സുഹൃത്തിന് വേണ്ടി കൂട്ടുകാരന്‍ നടത്തിയ കൊലപാതകം. ഗാന്ധിനഗറില്‍ നടന്ന സംഭവത്തില്‍ 20 കാരന്‍ രമേശ് മഹേശ്വരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുകാരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴല്‍ക്കിണറ്റില്‍ തട്ടിയെന്നാണ് പോലീസ് പറയുന്നത്. ആറ് ദിവസമായി രമേഷ് മഹേശ്വരിയെ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകവിവരം പുറത്തറിയുന്നത്. ഡിസംബര്‍ രണ്ടിനാണ് രമേഷിനെ കാണാതായത്.
ബന്ധുക്കള്‍ പരാതി നല്‍കിയ പരാതിയില്‍ കിഷോറിനെ സംശയിച്ച പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താനുമായി പ്രണയബന്ധത്തിലാകണമെന്ന ആവശ്യവുമായി കിഷോര്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. ഇത് യുവതി രമേഷിനെ അറിയിച്ചു. ഇതാണ് ഇരു സുഹൃത്തുക്കള്‍ക്കുമിടയില്‍ തര്‍ക്കത്തിനിടയാക്കിയത്.
സംഭവത്തില്‍ അസ്വസ്ഥനായ കിഷോര്‍ രമേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തെത്തിച്ച് കിഷോര്‍ രമേഷിനെ കൊല്ലുകയും കത്തി ഉപയോഗിച്ച് ശരീരഭാഗം വിവിധ കഷ്ണങ്ങളാക്കുകയും ചെയ്തു. ചില ശരീര ഭാഗങ്ങള്‍ കത്തിച്ചു, ബാക്കി ചിലത് കുഴല്‍കിണറിലും തള്ളിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.






