തെരഞ്ഞെടുപ്പില്‍ സിപിഐ എം വ്യാപകമായി കള്ളവോട്ട് നടത്തുന്നെന്ന് കെ. മുരളീധരന് ; വ്യാജന്മാരെ രംഗത്തിറക്കിയെന്നും ആക്ഷേപം ; ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് മന്ത്രിയുടെ നേതൃത്വത്തിലെന്നും ആരോപണം

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും സിപിഐഎം ഇവരെ കള്ളവോട്ട് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഐഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും ആരോപിച്ചു.
സ്ഥാനാര്‍ഥിയുടെ പേര് മാറ്റിയാണ് എല്‍ഡിഎഫ് തുടങ്ങിയതെന്നും ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാന്‍സ്ജെന്‍ഡേര്‍സിനെ ഇവിടെയും വോട്ട് ചേര്‍ത്തു. വോട്ട് ചലഞ്ച് ചെയ്തപ്പോള്‍ ചാലഞ്ച് ചെയ്യാനുള്ള ഫോറം തീര്‍ന്ന് എന്ന് പറഞ്ഞുവെന്നും കെ മുരളീധരന് പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തി നടക്കുന്നതെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ക്യാമറ വെക്കണം എന്ന് ആവശ്യപ്പെട്ടു. 7 മണിക്ക് ക്യാമറ സ്ഥാപിച്ചില്ല. ക്യാമറ സ്ഥാപിച്ചത് 8 മണിക്കാണെന്ന് കെ മുരളീധരന് പറഞ്ഞു.
എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകള്‍ ലഭിക്കും. വ്യാജന്‍ന്മാരെ രംഗത്തിറക്കിയതില്‍ കാര്യമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസ്സിലാകുമെന്ന് കെ മുരളീധരന് പറഞ്ഞു പറഞ്ഞു.
വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 250 ലേറെ കള്ളവോട്ട് നടന്നു എന്നായിരുന്നു പരാതി. എന്നാല്‍ ആരോപണം തള്ളം സിപിഐഎം രം?ഗത്തെത്തിയിരുന്നു.






