ഇതൊരു നിയമകാവ്യനീതി; അവളെ ആക്രമിച്ചവര്‍ അവളുടെ നാട്ടിലെ തടവറയില്‍; നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാരെന്ന് കോടതി വിധിച്ച ആറു പ്രതികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍; ഇനി ശിക്ഷ വിധിക്കും വെള്ളിയാഴ്ച വരെ വിയ്യൂരില്‍

തൃശൂര്‍: ഇതാണ് നിയമത്തിന്റെ കാവ്യനീതി. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികളും അതിജീവിതയുടെ നാട്ടിലെ തടവറയിലായി.
നടിയെ ആക്രമിച്ച കേസില്‍ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.
നടി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗിന് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. നടിയെ വാഹനത്തില്‍ ബലാല്‍സംഗം ചെയ്തതായി തെളിഞ്ഞ പള്‍സര്‍ സുനി അടക്കം ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും.
ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇവരെയാണ് വിയ്യൂരിലെത്തിച്ചിരിക്കുന്നത്.






