Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മാങ്കൂട്ടത്തിലിനെക്കുറിച്ച് ഒരക്ഷരം പറയരുത്; പ്രചരണത്തിനിറങ്ങുന്നവര്‍ക്ക് കോണ്‍ഗ്രസ് – സിപിഎം നിര്‍ദ്ദേശം; രാഹുല്‍ വിഷയം തിരിച്ചടിക്കുമോ എന്ന് ഇരുകൂട്ടര്‍ക്കും പേടി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരുപറയാതെയും ഉപയോഗിക്കാതെയും മതി ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇനി രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് പ്രചരണം കൊഴുപ്പിച്ചാല്‍ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് രണ്ടു പാര്‍ട്ടികളും എത്തിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് വലിയ സംഭവമായി ചൂണ്ടിക്കാട്ടി പ്രചരണത്തിന്റെ കലാശം കൊഴുപ്പിക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും നടപടി വല്ലാതെ വൈകിയ സാഹചര്യത്തില്‍ അത് പറയേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി.
കൂടാതെ രാഹുലിനെ പാര്‍ട്ടിയില്‍ നി്ന്ന് പുറത്താക്കി കോണ്‍ഗ്രസ് മാതൃക കാട്ടി എന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതിനോട് പാര്‍ട്ടിക്കുള്ളിലുള്ള രാഹുല്‍ അനുകൂലികള്‍ക്ക് താത്പര്യമില്ല. കെ.സുധാകരനടക്കമുള്ളവര്‍ ഇത്തരം പ്രചരണം വേണ്ടെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.
സിപിഎമ്മിന് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നല്ലൊരു ആയുധമായിരുന്നു രാഹുലെങ്കിലും പീഡനക്കേസും രാഹുലും പറഞ്ഞ് വോട്ടു ചോദിക്കാനിറങ്ങിയാല്‍ സ്വന്തം പാര്‍ട്ടിയിലെ പീഡനക്കേസുകളും അഴിമതികളുമല്ലൊം തിരിച്ചുകൊത്തുമെന്ന ആശങ്ക അവര്‍ക്കുമുണ്ട്.
കേരള പോലീസിന് എട്ടുദിവസമായിട്ടും രാഹുലിനെ പിടികൂടാാനായിട്ടില്ലെന്നതും സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. അതുകൊണ്ട് രാഹുല്‍വിഷയം പ്രചരണവേളയില്‍ തൊടാതെ പ്രചരണക്കലാശത്തിനൊരുങ്ങുകയാണ് ഇരുമുന്നണികളും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: