ആളില്ലാഞ്ഞിട്ടല്ല, വിമതനെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം…തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി ; ബ്ളോക്ക് പഞ്ചായത്തിലും പഞ്ചായത്ത് വാര്‍ഡിലും മത്സരിക്കാന്‍ ഒരാള്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി. ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരാളെ തന്നെ മത്സരിപ്പിച്ചു. അപൂര്‍വമായി മാത്രം നടക്കുന്ന ഈ സ്ഥാനാര്‍ത്ഥിത്വം ചിറ്റൂരിലാണ്. കഴിഞ്ഞതവണ വിജയിച്ച വിമതനെക്കൊണ്ടു തന്നെ ഇത്തവണ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ഒരേ സമയം മത്സരിക്കുന്നത് വിളയോടി പുതുശ്ശേരി സ്വദേശിനി രാജേശ്വരി(43)യാണ്. മുമ്പ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുള്ള ഇവര്‍ ജനതാദള്‍ വിട്ടാണ് ബിജെപിയില്‍ ചേക്കോറിയത്. പെരുമാട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ വിളയോടിയിലും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വണ്ടിത്താവളം ഡിവിഷനിലുമാണ് രാജേശ്വരി ജനവിധി തേടുന്നത്.
2015ല്‍ വിളയോടി വാര്‍ഡില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി രാജേശ്വരി ജനവിധി തേടുകയും വിജയിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത്തവണ ഇവിടെ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥി ഷീജയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര് ഐശ്വര്യയും. ബ്ലോക്കില്‍ വണ്ടിത്താവളം ഡിവിഷനില്‍ നിലവിലെ പെരുമാട്ടി പഞ്ചായത്ത് അദ്ധ്യക്ഷ ഷീബ രാധാകൃഷ്ണനും കോണ്‍ഗ്രസിന്റെ വി പി പ്രിയയും ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥിയായി ഷീബയുമാണ് രാജേശ്വരിയുടെ എതിര്‍സ്ഥാനാര്‍ത്ഥികള്‍.






