പ്രായത്തേക്കാള്‍ പക്വത കാട്ടി 21 കാരി അജന്യ എസ് അജി, ഇടതുപക്ഷം കാത്തിരുന്നു സ്ഥാനാര്‍ത്ഥിയാക്കി ; ഒരുപക്ഷേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ : 21 വയസ് തികഞ്ഞത് നവംബര്‍ 6 ന്

മലയിന്‍കീഴ്: സംഘാടകശേഷിയ്ക്കും സാമൂഹ്യബന്ധത്തിനും പുറമേ കഴിവും കാഴ്ചയും വരെ പ്രധാനമായി കരുതുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിരുന്നു നെട്ടോട്ടം. പലയിടത്തും യുവസ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള പാര്‍ട്ടികളുടെ ശ്രമം എത്തിനിന്നത് യൗവ്വനാരംഭത്തില്‍ എത്തി നില്‍ക്കുന്നവരില്‍. ഇവരുടെ പട്ടികയില്‍ ഏറ്റവും ബേബിയായി കരുതുന്നത് മലയിന്‍കീഴ് പഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ത്ഥി അജന്യ എസ് അജി.
തച്ചോട്ടുകാവ് ഒന്നാം വാര്‍ഡില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അജന്യയ്ക്ക് 21 തികയാന്‍ കാത്തു നില്‍ക്കുകയായിരുന്നു ഇടതു മുന്നണി. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് നാലു ദിവസം മുമ്പാണ് 21 ാം പിറന്നാള്‍ ആഘോഷിച്ചത്. 2004 നവംബര്‍ 6 നായിരുന്നു അജന്യ എസ് അജിയുടെ ജനനം. മലയിന്‍കീഴ് മാധവ കവി സ്മാരക ഗവണ്‍മെന്റ് ആര്‍ട്സ്് ആന്റ് സയന്‍സ് കോജേിലെ ഗണിത വിദ്യാര്‍ത്ഥിനിയാണ്.
ഇടതുപക്ഷ ആഭിമുഖ്യമുള്ള കുടുംബത്തില്‍ നിന്നും വരുന്ന അജന്യ എസ്എഫ്ഐ യിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ മികവാണ് അജന്യയ്ക്ക് സീറ്റ് കിട്ടാന്‍ കാരണമായത്. മലയിന്‍കീഴിലെ തച്ചോട്ട്കാവ് വാര്‍ഡ് സ്ത്രീ സംവരണണം ആയപ്പോള്‍ തന്നെ സിപിഐഎം അജന്യയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം തീരുമാനിച്ചിരുന്നു.
എസ്എഫ്ഐ ലോക്കല്‍ കമ്മറ്റിയംഗവും കോളേജിലെ മൂന്നാംവര്‍ഷ പ്രതിനിധിയുമാണ് അജന്യ. വിവിധ ഘട്ടങ്ങളിലായി വോട്ടര്‍മാരെയെല്ലാം കണ്ടിരിക്കുന്ന അജന്യ ഈ വാര്‍ഡില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. പിതാവ് അജി ഡ്രൈവറാണ്. മാതാവ് സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന എസ് സംഗീതയാണ്. ഒരു സഹോദരിയുണ്ട്്. അനന്യ എസ് അജി മലയിന്‍കീഴ് ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.






