Breaking NewsCrimeKeralaNEWSNewsthen Specialpolitics

കൈയില്‍ തെളിവുണ്ടെന്നു പറഞ്ഞ വി.ഡി. സതീശന്‍ രണ്ടാം വട്ടവും കോടതിയില്‍ ഹാജരാകാതെ മുങ്ങി; കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ രണ്ടുകോടിയുടെ മാനനഷ്ടക്കേസില്‍ നടപടി കടുപ്പിച്ച് കോടതി; ഇനി സമയം നല്‍കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്; തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഊരാക്കുടുക്കോ?

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്‍. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഉന്നയിച്ച ആരോപണത്തിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും കോടതിയില്‍ തെളിയിച്ചോളാം എന്നുമായിരുന്നു വി.ഡി. സതീശന്റെ വാദം. എന്നാല്‍, ഇതിനെതിരേ കോടതിയില്‍ രണ്ടുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

Signature-ad

ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന് വിഡി സതീശന്റ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇങ്ങനെ ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കോടതി അറിയിച്ചു. ഡിസംബര്‍ ഒന്നിലേക്ക് ഹര്‍ജി മാറ്റിവച്ചതായി കോടതി അറിയിച്ചു.

‘അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്. കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാം ആരാ കോടീശ്വരന്‍ എന്ന്, കേരളത്തിലുള്ള കോടീശ്വരന്‍ ഇത് മേടിക്കില്ല. കടകംപള്ളിയോട് ചോദിച്ചായ കൃത്യമായി അറിയാം’- എന്നായിരുന്നു സതീശന്റെ വാക്കുകള്‍. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്നും ആരോപണം വി ഡി സതീശന്‍ തെളിയിക്കണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി.

‘രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നേതൃത്വംകൊടുക്കുന്ന ഒരു രാഷ്ട്രീയനേതാവ് എത്രമാത്രം അധഃപതിക്കാം എന്നുള്ളതിന്റെ പ്രകടമായ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി എന്താണെന്നുവെച്ചാല്‍ അദ്ദേഹത്തിന് ആണത്തമുണ്ടെങ്കില്‍, തന്റേടമുണ്ടെങ്കില്‍, അഭിമാനമുണ്ടെങ്കില്‍ ശബരിമലയിലെ ദ്വാരപാലകശില്പം ഏത് കോടീശ്വരനാണ് കടകംപള്ളി സുരേന്ദ്രന്‍ വിറ്റതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ഇടനിലക്കാരനായിനിന്നത് എന്ന് വ്യക്തമാക്കണം’ കടകംപള്ളി നിയമസഭയില്‍ പറഞ്ഞു.

നേരത്തേ കെ ഫോണിലും എക്‌സാലോജിക് കേസിലും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വി.ഡി. സതീശന്‍ തോല്‍വി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ കോടതിയില്‍നിന്നുള്ള പരാമര്‍ശം പോലും വലിയ പ്രചാരണത്തിന് എല്‍ഡിഎഫ് ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കേസ് ഇനി മാറ്റിവയ്ക്കാനാകില്ലെന്നു കോടതി പറഞ്ഞതും പ്രതിപക്ഷ നേതാവിന് കുരുക്കാകും. തെളിവുണ്ടെന്നു പറയുകയല്ലാതെ അഭിഭാഷകന്റെ പക്കല്‍ കൊടുത്തു വിടാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.

 

ormer Devaswom Minister Kadakampally Surendran has sued Leader of the Opposition V.D. Satheesan for libel. Mr. Surendran’s counsel sent a notice to Mr. Satheesan, demanding that the latter withdraw the “slanderous comments” allegedly linking the former Minister and CPI(M) State committee member to the alleged theft of Sabarimala temple artefacts and their “replication and sale” to wealthy collectors. Mr. Surendran demanded that Mr. Satheesan publicly apologise for the offensive remarks, or face criminal prosecution, including a payment of ₹2 crore in compensation for the alleged affront.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: