Breaking NewsKeralaLead News

പത്മകുമാറിന്റെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട റീയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും പരിശോധിക്കുന്നു ; പത്തനംതിട്ടയിലെ പത്മകുമാറിന്റെ വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ പത്തനംതിട്ടയിലെ ഇടപാടുകളും എസ്‌ഐടി വിശദമായി പരിശോധിക്കാനൊരുങ്ങുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ചില റീയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ പത്മകുമാര്‍ നടത്തിയിരുന്നതായുള്ള വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും നീങ്ങുന്നത്.

കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്ഐടി സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള പത്തനംതിട്ടയിലെ വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. സ്ഥാപനങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടോ എന്നതിലാണ് പ്രധാന പരിശോധന.

Signature-ad

പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സന്നിധാനത്തെ മുഴുവന്‍ വിവരങ്ങളും എസ്ഐടി പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം വരും. കഴിഞ്ഞദിവസം പത്മകുമാറിന്റെ വീട്ടില്‍ നടന്ന 12 മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ എസ്ഐടിക്ക് ലഭിച്ചിരുന്നു. പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് പത്തനംതിട്ടയില്‍ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി.അസ്വഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്ഐടി വിലയിരുത്തുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും നിരീക്ഷണത്തിലാണ്. എല്ലാം എ.പത്മകുമാര്‍ മാത്രം തീരുമാനിച്ചത് എന്നായിരുന്നു കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇവരുടെ മൊഴി പൂര്‍ണമായും വിശ്വസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകം. ഇരുവരും ചേര്‍ന്ന് പ്രസിഡന്റായിരുന്ന കാലത്ത് എ.പത്മകുമാറിന്റെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിത്യ സന്ദര്‍ശകനായിരുന്നുവെന്നും, ചില അവസരങ്ങളില്‍ പത്മകുമാറിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: