Breaking NewsIndiaKeralaLead NewsLocalNEWSNewsthen SpecialPravasiReligionWorld
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വടിയെടുത്ത് ഹൈക്കോടതി ; ശബരിമലയിലെ ഭയാനക അവസ്ഥയില്‍ രൂക്ഷ വിമര്‍ശനം ; ഏകോപനമുണ്ടായില്ലെന്ന് കോടതി ; ആറുമാസം മുന്‍പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങണമായിരുന്നു ; തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിക്കും തിരക്കും ഭയാനക സ്ഥിതിയും ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കടുത്ത ഭാഷയിലാണ് കോടതി ബോര്‍ഡിനെ വിമര്‍ശിച്ചത്.
തിക്കിലും തിരക്കിലും നിയന്ത്രണങ്ങളെല്ലാം പാളിയതിനെക്കുറിച്ചും ഹൈക്കോടതി ദേവസ്വം ബെഞ്ച് പരാമര്‍ശിച്ചു.
ശബരിമലയില്‍ ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

വരുന്നവരെ എല്ലാവരെയും തിക്കി തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണെന്നും ഇങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന ചോദ്യവും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ഉന്നയിച്ചിട്ടുണ്ട്.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചോ ആറോ സോണായി തിരിക്കണമെന്നും ഇവിടെ എത്ര പേരെ ഉള്‍കൊള്ളാന്‍ പറ്റുമെന്ന ശാസ്ത്രീയമായ കണക്ക് വേണം. അത് അനുസരിച്ച് മാത്രമേ ഭക്തരെ കയറ്റിവിടാന്‍ സാധിക്കുവെന്നും കോടതി പറഞ്ഞു.
തോന്നും പടി ഭക്തരെ കയറ്റിവിടുന്നത് ശരിയല്ല. തിരക്ക് പോലീസിനുമാത്രം നിയന്ത്രിക്കാനാകില്ല. ഇതിന് ഒരു വിദഗ്ധ സംഘം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഭക്തര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നത് തെറ്റായ സമീപനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.






