Breaking NewsCrimeKeralaLead News

പതിനാറുകാരനെ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ച മാതാവും രണ്ടാനച്ഛനും ; രണ്ടുപേര്‍ക്കുമെതിരേ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു ; യുകെയില്‍ എ്ത്തിച്ച് വീഡിയോയും മറ്റും കാട്ടി മനസ്സുമാറ്റാന്‍ ശ്രമിച്ചു

തിരുവനന്തപുരം: പതിനാറുകാരനെ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ച മാതാവിനും രണ്ടാനച്ഛനും എതിരേ യുഎപിഎ ചുമത്തി. ഐഎസ്‌ഐഎസില്‍ ചേരാനായിരുന്നു നിര്‍ബ്ബന്ധിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നസംഭവത്തില്‍ വെമ്പായം സ്വദേശിയായ യുവാവിനെയും പത്തനംതിട്ട സ്വദേശിനിയ്ക്കുമെതിരേയാണ് ആരോപണം.

പത്തനംതിട്ട സ്വദേശിയായ യുവതിയെ മതപരിവര്‍ത്തനം നടത്തിയാണ് വെമ്പായം സ്വദേശി വിവാഹം കഴിച്ചത്. പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ തീവ്രവാദ സംഘടനയായ ഐഎസ്‌ഐസില്‍ ചേരാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയില്‍ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു. തിരികെ ദമ്പതികള്‍ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങല്‍ പരിധിയിലുള്ള മതപഠന ശാലയിലാക്കി.

Signature-ad

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതര്‍ അമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡവൈഎസ്പി യുടെ നേതൃത്തില്‍ യുഎപിഎ ചുമത്തി കേസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും വിവരശേഖരണം ആരംഭിച്ചിരിക്കുകയാണ്.

Back to top button
error: