ജഡേജയ്ക്ക് പിന്നാലെ മതീഷ പതിരാനയും ഇന്‍സ്റ്റഗ്രാം ഡീ ആക്ടിവേറ്റ് ചെയ്തു ; സഞ്ജുസാംസണിന് വേണ്ടി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ശ്രീലങ്കന്‍താരത്തെയും കൈവിട്ടോ? സിഎസകെയില്‍ അഭ്യൂഹങ്ങള്‍ ശക്തം

സഞ്ജുസാംസണിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഐപിഎല്‍ വേദിയില്‍ വലിയ ചര്‍ച്ചയായിരിക്കെ രവീന്ദ്രജഡേജ ടീം വിടുന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി ജഡേജ ടീമിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നാലെ മതീഷ പതിരാനയും അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെ താരവും ടീം വിടുമോ എന്ന ആശങ്കയിലാണ് സിഎസ്‌കെ ആരാധകര്‍. സഞ്ജുവിന് പകരമായി രണ്ടു താരങ്ങളെയാണ് രാജസ്ഥാന്‍ ചോദിക്കുന്നത്.
നേരത്തേ രവീന്ദ്രജഡേജയ്‌ക്കൊപ്പം മതീഷ പതിരാനയെ രാജസ്ഥാന്‍ ചോദിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ തന്ത്രങ്ങളുടെ ഭാഗമായ സ്പിന്നറെ നല്‍കാന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഒരുക്കമല്ലായിരുന്നു. പകരം ഇംഗ്‌ളണ്ട് താരം സാം കറനെ നല്‍കാമെന്നായിരുന്നു സിഎസ്‌കെ മുമ്പോട്ട് വെച്ച ഡീല്‍. പക്ഷേ ഈ ചര്‍ച്ചയ്ക്ക് രാജസ്ഥാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ചെന്നൈയില്‍ എത്തിക്കാനുള്ള നീക്കത്തിന് സിഎസ്‌കെയ്ക്ക് വലിയ വിലകൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ്.
ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. രാജസ്ഥാനിലേക്കുള്ള ട്രേഡില്‍ നിരാശനായ ജഡേജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെയാണ് സിഎസ്‌കെയുടെ ശ്രീലങ്കന്‍ യുവസ്പിന്നര്‍ മതീഷ പതിരാനയും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത
അതേസമയം സഞ്ജുവിന്റെ കൂടുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ ട്രേഡ് വിന്‍ഡോയില്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും രാജസ്ഥാന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നുമാണ് സിഎസ്‌കെ ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജു ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായും സിഎസ്‌കെ പറഞ്ഞു.






