” ഹലാൽ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന
“മോമോ ഇന്‍ ദുബായ് ” എന്ന ചിൽഡ്രന്‍സ്-
ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി.
അനു സിത്താര,അനീഷ് ജി മേനോന്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ്
” മോമോ ഇന്‍ ദുബായ് “.
ഇമാജിൻ സിനിമാസ്,
ക്രോസ് ബോര്‍ഡർ
ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്.
സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,
സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,
ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു.
ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്മ്മാതാവാവുന്ന ചിത്രം കൂടിയാണിത്.