Breaking NewsLead NewsWorld

 ട്രംപിന്റെ പ്രചരണങ്ങളൊന്നും വിലപ്പോയില്ല ; ഇന്ത്യാക്കാരന്‍ മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും പ്രചരിപ്പിച്ചു ; ഫെഡറള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ; എന്നിട്ടും രക്ഷയുണ്ടായില്ല

വാഷിംങ്ടണ്‍: ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്‌ളീം മേയറായി അധികാരമേല്‍ക്കാന്‍ പോകുന്ന സൊഹ്‌റാന്‍ മംദാനി വിജയിച്ചുകയറിയത് ട്രംപിന്റെ എതിര്‍പ്പിനെ പോലും മറികടന്ന്്. കമ്മ്യൂണിസ്റ്റുക്കാരന്‍ മേയറായി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ഫഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്നുമൊക്കെയുള്ള ഭീഷണികളെ മറികടന്നത് ന്യൂയോര്‍ക്കുകാര്‍ മംദാനിയെ തെരഞ്ഞെടുത്തത്.

മംദാനിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ട്രംപ് നടത്തിയിരുന്നത്. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം. രാജ്യത്തെ മാര്‍ക്‌സിസ്റ്റ് ഭ്രാന്തന്‍മാര്‍ക്ക് അടിയറവെയ്ക്കാന്‍ വേണ്ടിയല്ല നമ്മുടെ മുന്‍തലമുറ രക്തം ചിന്തിയതെന്നും പറഞ്ഞു. ന്യൂയോര്‍ക്ക് നഗരം ഉള്‍പ്പെടെ ഒരിക്കലും ഒരു തരത്തിലും രൂപത്തിലും അമേരിക്ക കമ്മ്യൂണിസ്റ്റ് ആകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.

Signature-ad

കമ്യൂണിസ്റ്റ് ഭ്രാന്തനാണ് സൊഹ്റാന്‍ മംദാനി ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയെ ഒരിക്കിലും പ്രസിഡന്റ് എന്ന നിലയില്‍ കമ്യൂണിസ്റ്റ് രൂപത്തിലേക്ക് മാറാന്‍ ഞാന്‍ അത് അനുവദിക്കുകയുമില്ല. എന്നെ സംബന്ധിച്ച് അമേരിക്ക എന്നാല്‍ അതില്‍ ന്യൂയോര്‍ക്ക് നഗരവും ഉള്‍പ്പെടുന്നതാണെന്നായിരുന്നു ഭാഷ്യം. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്റാന്‍ മംദാനിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അതേസമയം ഇതെല്ലാം ഉണ്ടായിരുന്നിട്ടും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.

മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോര്‍ക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം മതവിഭാ?ഗത്തില്‍ നിന്നും ഒരു ഒരാള്‍ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് മംദാനി. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി.

ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ മകനാണ്. ഗുജറാത്ത് മുതല്‍ ഗാസ വരെയുള്ള വിഷയങ്ങളില്‍ ഇടതുപക്ഷ ആശയത്തില്‍ ഉറച്ചുനിന്നാണ് മംദാനി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനര്‍വിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പുനരധിവാസം, എല്‍ജിബിടിക്യൂ അവകാശങ്ങള്‍, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തര്‍ദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയില്‍ പലപ്പോഴായി മംദാനി നിലപാടുകള്‍ അറിയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: