Breaking NewsIndiaLead News

ഹൃദയവിശാലത: യാത്രക്കിടയില്‍ കൂട്ടുകാരനോട് പൈസ കടംവാങ്ങി പഞ്ചാബ് സ്‌റ്റേറ്റ് ലോട്ടറിയെടുത്തു ; ദരിദ്രന് അടിച്ചത് ദീപാവലി ജാക്ക്‌പോട്ട് 11 കോടി ; കിട്ടാന്‍ പോകുന്ന കോടികളില്‍ നിന്നും ഒരു കോടി കൂട്ടുകാരനെന്ന് ഭാഗ്യവാന്‍

ചണ്ഡീഗഢ്: ഭാഗ്യമുള്ളവന് തേടി വെയ്‌ക്കേണ്ടതില്ലെന്നാണ് ചൊല്ല്. കൂട്ടുകാരന്റെ കയ്യില്‍ നിന്നും കടംവാങ്ങി എടുത്ത ലോട്ടറിക്ക് യുവാവിന് അടിച്ചത് 11 കോടിയുടെ സമ്മാനം. കഴിഞ്ഞ ദിവസം പഞ്ചാബില്‍ ഉണ്ടായ സംഭവത്തില്‍ ദീപാവലി ജാക്ക്‌പോട്ട് അടിച്ചത് പച്ചക്കറി വില്‍പ്പനക്കാരനാണ്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് എടുത്ത ലോട്ടറിക്കാണ് സമ്മാനമടിച്ചത്.

ജയ്പൂര്‍ കോട്ട്പുട്ലിയില്‍ നിന്നുള്ള സെഹ്‌റാനാണ് 11 കോടി സമ്മാനം അടിച്ചത്. പഞ്ചാബിലേക്കുള്ള ഒരു യാത്രക്കിടെയായിരുന്നു സെഹ്‌റയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ഭാഗ്യം എത്തിയത്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയിലെ ഏറ്റവും വലിയ സമ്മാനമായ 11 കോടിയുടെ ഭാഗ്യക്കുറി എടുക്കുകയായിരുന്നു.

Signature-ad

അപ്രതീക്ഷിതമായി എത്തിയ വിജയത്തിന്റെ ഞെട്ടലിലാണ് സെഹ്‌റ ഇപ്പോള്‍. അതേസമയം തനിക്ക് ലോട്ടറിയെടുക്കാന്‍ പണം നല്‍കി സഹായിച്ച സുഹൃത്തിനെയും സെഹ്റ മറന്നില്ല. പണം ലഭിച്ചാല്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കുമെന്നും സെഹ്റ പറഞ്ഞു.

ദൈവത്തിന്റെ അനുഗ്രഹത്താലാണ് തനിക്ക് ലോട്ടറിയിലൂടെ ഭാഗ്യം എത്തിയതെന്നാണ് സെഹ്റ വൈകാരികമായി പ്രതികരിച്ചത്. ചണ്ഡീഗഢില്‍ എത്തി ലോട്ടറി ടിക്കറ്റ് ബാങ്കില്‍ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പൈസ പോലും തന്റെ പക്കല്‍ ഇല്ലെന്നും സെഹ്‌റ കണ്ണു നിറഞ്ഞുകൊണ്ട് പറഞ്ഞു. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പണം ചെലവഴിക്കാനാണ് പ്രാധാന്യം നല്‍കുകയെന്നും സെഹ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: