Breaking NewsCrimeIndiaLead News

കോച്ചിംഗ് സെന്ററില്‍ നിന്നും മടങ്ങുമ്പോള്‍ കൗമാരക്കാരിയെ യുവാവ് പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ വെടിവെച്ചു ; 19 കാരി കൈ കൊണ്ടു തടഞ്ഞപ്പോള്‍ കൈ തുളച്ചുകയറിയ വെടിയുണ്ട കഴുത്തില്‍ തറച്ചു

ഫരീദാബാദ്: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കൗമാരക്കാരിക്ക് നേരെ വെടിവെയ്പ്പ്. കോച്ചിംഗ് സെന്ററില്‍ നിന്നും പരിശീലനത്തിന് പോയി മടങ്ങി വരികയായിരുന്ന 17 കാരിക്ക് നേരെ ബൈക്കിലെത്തിയ യുവാവ് വെടിവെയ്ക്കുകയായിരുന്നു. ഒരു നിറ പെണ്‍കുട്ടിയുടെ തോളിലും മറ്റൊന്നിലും വയറിലും കൊണ്ടു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചയാളെ പോലീസ് തെരയുകയാണ്.

ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡില്‍ ആയിരുന്നു ആക്രമണം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് വെടിവയ്പ്പ് നടന്നത്. ജതിന്‍ മംഗ്ല എന്നയാളാണ് വെടിവെയ്പ്പ് നടത്തിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയും പെണ്‍കുട്ടി നിരസിക്കുകയും ചെയ്തിരുന്നു.

Signature-ad

ആക്രമണം നടന്ന ഇടവഴിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ദൃശ്യങ്ങളില്‍ വെടിവച്ചയാള്‍ ഒരു ബൈക്കിന് സമീപം നില്‍ക്കുന്നതായി കാണാം. അയാള്‍ തന്റെ ബാഗില്‍ എന്തോ ഒളിപ്പിച്ചിരിക്കുന്നതായി തോന്നി. പെണ്‍കുട്ടി ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടയുടനെ, കയ്യില്‍ തോക്കുമായി അക്രമി പാതയുടെ മറുവശത്തേക്ക് നടന്നുവന്ന് വെടിയുതിര്‍ക്കുന്നു. പതിനേഴുകാരിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ പരിഭ്രാന്തരായി ഓടിമ്പോള്‍ ഇയാള്‍ രണ്ടുതവണ വെടിയുതിര്‍ത്തു.

ഒരു വെടിയുണ്ട പതിനേഴുകാരിയുടെ തോളില്‍ തറച്ചു, മറ്റേത് അവളുടെ വയറില്‍ തുളച്ചുകയറി. വേദന കൊണ്ട് അവള്‍ കരയുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുമ്പോള്‍, വെടിയുതിര്‍ത്തയാള്‍ ബാഗ് എടുത്ത് ബൈക്കില്‍ വേഗത്തില്‍ ഓടിച്ചുപോയി. ആക്രമണത്തില്‍ ഞെട്ടിപ്പോയ പെണ്‍കുട്ടിയുടെ സുഹൃത്ത് സഹായിക്കാന്‍ അവളുടെ അടുത്തേക്ക് ഓടുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും അക്രമി ജതിന്‍ മംഗ്ലയ്ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

അന്വേഷണത്തില്‍ പ്രതിയെ ഇരയ്ക്ക് അറിയാമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാ ണെന്നും ദിവസവും കോച്ചിംഗ് ക്ലാസ്സ് കഴിഞ്ഞ് അതേ വഴിയിലൂടെ വീട്ടിലേക്ക് മടങ്ങുമെന്നും ഇരയുടെ സഹോദരി പറഞ്ഞു. ജതിന്‍ ഹൃദയത്തിന് നേരെയാണ് ലക്ഷ്യം വെച്ചത്. എന്നാല്‍ പെണ്‍കുട്ടി കൈ ഉപയോഗിച്ച് മറച്ചതിനാല്‍ വെടിയുണ്ട കയ്യിലൂടെ കടന്ന് തോള് തുളച്ചുകയറുകയായിരുന്നു. ജതിന്‍ കുറച്ച് ദിവസങ്ങളായി തന്നെ പിന്തുടരുന്നുണ്ടെന്ന് കൗമാരക്കാരിയുടെ സഹോദരി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ജതിന്റെ വീട്ടില്‍ പറയുകയും ഇനി ശല്യം ഉണ്ടാകില്ലെന്ന് മാതാവ് ഉറപ്പ് നല്‍കുകയും ചെയ്തതാണ്. എന്നിട്ടും തൊട്ടടുത്ത ദിവസം ഇത് സംഭവിക്കുന്നു. നമ്മള്‍ ഏതുതരം രാജ്യത്താണ് ജീവിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ സഹോദരി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: