Breaking NewsCrimeKeralaLead News
പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ് ; കുളിക്കാന്‍ എടുത്തപ്പോള്‍ കൈവഴുതി വീണതല്ല, മാതാവ് കിണക്കിലേറ്റ് എറിഞ്ഞത് ; കുറുമാത്തൂരില്‍ നടന്നത് കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: കുറുമാത്തൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് മാതാവ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്്. തളിപ്പറമ്പ് ഡി.വൈ.എസ്.പി മാതാവിനെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ജാബിര്‍ മുബഷിറ ദമ്പതികളുടെ മകന് അലന് ആണ് കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വീണതെന്നായിരുന്നു അമ്മ ഇന്നലെ നല്കിയ മൊഴി.
അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ഇന്നലെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു.






