FoodHealthLIFELife Style

ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം ഇവ ഉപയോഗിക്കാന്‍ മറക്കരുതേ…

ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം
ഇവ ഉപയോഗിക്കാന്‍ മറക്കരുതേ…

വരാറായി തണുപ്പുകാലം…
അസുഖങ്ങള്‍ പടരുന്ന, രോഗപ്രതിരോധശേഷി കുറയുന്ന സീസണാണ് തണുപ്പ് കാലം.
മുടിപ്പുതച്ചു കിടക്കാന്‍ സുഖമാണെങ്കിലും തണുപ്പുകാലത്ത് പലര്‍ക്കും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.
പലപ്പോഴും രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമാകുന്ന സമയമാണ് തണുപ്പുകാലം. ഒരല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇതെല്ലാം ഒഴിവാക്കാനും പരിഹരിക്കാനും കഴിയും.
കോവിഡിന് ശേഷം രോഗ പ്രതിരോധശേഷി പലര്‍ക്കും, ഭൂരിഭാഗത്തിനും കുറഞ്ഞു എന്നതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന തണുപ്പുകാലങ്ങളില്‍ യോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനും വീണ്ടെടുക്കുന്നതിനും അനുയോജ്യമായ ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ് എന്നതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം ഒട്ടും കുറവല്ല. പോഷകാംശങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളിലൂടെ ഒരു വലിയ പരിധിവരെ രോഗ പ്രതിരോധശേഷി നിലനിര്‍ത്താനും വളര്‍ത്തിപ്പിക്കാനും സാധിക്കുമെന്നത് പ്രകൃതി നമുക്ക് തന്ന അനുഗ്രഹമാണ്.
പണ്ടുകാലങ്ങളിലൂള്ളവര്‍ ഓരോരോ കാലാവസ്ഥയ്ക്കും ഋതുഭേദങ്ങളുടെ മാറ്റത്തിനും അനുസൃതമായി ഓരോ തരം ഭക്ഷണം കഴിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല.
ആ ഭക്ഷണങ്ങള്‍ ഓരോ സീസണിലും നമ്മുടെ രോഗപ്രതിരോധശേഷിയെ എങ്ങനെ അപ്‌ഡേറ്റ് ആക്കി നിര്‍ത്തുന്നു എന്ന് അവര്‍ക്കറിയാമായിരുന്നു.
പിന്തുടരേണ്ടതും അതേ മാര്‍ഗങ്ങള്‍ തന്നെയാണെന്ന് പുതിയ കാലത്തും തിരിച്ചറിയുക.
തണുപ്പുകാലത്ത്, അഥവാ ശൈത്യാവസ്ഥയില്‍
വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ടത്.

Signature-ad

അതില്‍ പ്രധാനമാണ് ക്യാരറ്റ്.
തണുപ്പുകാലത്ത് കഴിക്കേണ്ട പച്ചക്കറികളില്‍ ഒന്നാണ് ക്യാരറ്റ്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ക്യാരറ്റ് സഹായിക്കും.
ക്യാരറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന വിവിധ വിഭവങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ഏതു ഭക്ഷണ രൂപത്തിലും ഇതിനെ കഴിക്കാവുന്നതാണ്. സാലഡുകളില്‍ ക്യാരറ്റ് നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
ക്യാരറ്റ് ജ്യൂസും ഉത്തമം.

തണുപ്പുകാലത്ത് ഭക്ഷണ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊന്നാണ് ബീറ്റ് റൂട്ട്.
ധാരാളം പോഷക ഗുണങ്ങളാല്‍ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്‌ട്രോളിനെ പുറംതള്ളാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ബീറ്റ്‌റൂട്ട് സഹായിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാനും ഇവ സഹായിക്കും.
ഇതും ഉപ്പേരിയായും കറിയായും ജ്യൂസായും ഒക്കെ രൂപ മാറ്റങ്ങള്‍ വരുത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

പലപ്പോഴും അധികമാരും ഉപയോഗിക്കാത്ത ബ്രൊക്കോളിയാണ് തണുപ്പുകാലത്ത് ഉപയോഗിക്കേണ്ട മറ്റൊരു ഭക്ഷ്യവിഭവം.
തണുപ്പുകാലത്ത് വളരുന്ന പച്ചക്കറിയുടെ ഇനത്തില്‍പ്പെട്ടതാണ് ബ്രൊക്കോളി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രൊക്കോളി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബര്‍, മിനറല്‍സ്, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ബ്രൊക്കോളി ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ഏതുകാലത്തും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട മഞ്ഞള്‍ തണുപ്പുകാലത്ത് ഒരു കാരണവശാലും ഒഴിവാക്കാനാവാത്ത വിഭവമാണ്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. രോഗപ്രതിരോധശേഷി കൂട്ടുന്ന കുര്‍കുമിന്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നതും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും.
തണുപ്പുകാലത്ത് ഉണ്ടാകുന്ന ചുമ പോലുള്ള പല അസുഖങ്ങളെയും ഒഴിവാക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

മഞ്ഞള്‍ പോലെ തന്നെ
ഇഞ്ചിയാണ് തണുപ്പുകാലത്ത് കൂടുതലായി ഉപയോഗിക്കേണ്ട മറ്റൊരു വിഭവം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

ഒരല്പം ചിലവേറിയതാണെങ്കിലും ബദാം തണുപ്പുകാലത്ത് മെനുവില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമെങ്കില്‍ ഏറ്റവും നല്ല വിഭവമാണ്.
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

തണുപ്പ് കാലത്തെ പ്രതിരോധിക്കാനും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിന് ചൂടു കിട്ടാനുമൊക്കെ സൂപ്പുകള്‍ അത്യുത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: