ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രേമമൊക്കെ പോയി ; ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവിന് ലൈംഗികത നിഷേധിച്ചു; ഭാര്യയെ രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു

ലക്‌നൗ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സി യില്‍ 26 കാരിയായ യുവതിയെ ഭര്‍ത്താവ് രണ്ട് നില കെട്ടിടത്തിന്റെ മട്ടുപ്പാവില്‍നിന്ന് താഴേ ക്ക് തള്ളിയിട്ടു. മാവു റാനിപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന തീജയെ ഗുരുതരാവ സ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാന്‍സി മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി.
യുവാവ് യുവതിയെ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ബലമായി ലൈംഗിക ബന്ധത്തിന് നിര്‍്ബ്ബന്ധിക്കുകയും ചെയ്യുമായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. 2022-ല്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് കണ്ടുമുട്ടിയ ശേഷമാണ് തീജ മുകേഷ് അഹിര്‍വാറിനെ വിവാഹം കഴിച്ചത്. ഒരു വര്‍ഷം എല്ലാം നന്നായി പോയി, എന്നാല്‍ അതിനുശേഷം അഹിര്‍വാര്‍ കൂടുതല്‍ സമയം വീടുവിട്ട് പുറത്തുതാമസിക്കാന്‍ തുടങ്ങി. തിരികെ വരുമ്പോള്‍ തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നും തീജ പറയുന്നു.
അതുപോലെ വീട്ടില്‍ വരാതിരുന്നതിന് ശേഷം തിങ്കളാഴ്ച അഹിര്‍വാര്‍ വീട്ടിലെത്തുകയും തന്നെ മര്‍ദ്ദിക്കുകയും ബലമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ചൊവ്വാഴ്ച വീണ്ടും തന്നെ മര്‍ദ്ദിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ തീജ എതിര്‍ത്തു. ഇത് അഹിര്‍വാറിനെ ചൊടിപ്പിച്ചെന്നും, തുടര്‍ന്ന് അഹിര്‍വാറും മാതാപിതാക്കളും ചേര്‍ന്ന് തന്നെ അവരുടെ രണ്ട് നില വീടിന്റെ മട്ടുപ്പാവില്‍നിന്ന് താഴേക്ക് തള്ളിയിട്ടെന്നും തീജ പറഞ്ഞു.
തീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റ് താഴെ വീണുകിടക്കുന്ന യുവ തിയെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉടന്‍ എത്തിച്ചു. അവിടെ നിന്ന് മെഡിക്കല്‍ കോളേജി ലേക്കും മാറ്റി. തീജയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോപണങ്ങളെ ക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.






