NEWS
സ്വപ്ന ഇന്ന് ജയില്‍ മോചിതയായേക്കും; 28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കുമെന്ന് റിപ്പോര്‍ട്ട്. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്ക്കണം.
അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ ഇന്നിറങ്ങാനാവൂ. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കി.