സുരേഷ്ഗോപി ഇനി അഭിനയിക്കാന്‍ പോയാല്‍ എട്ടുനിലയില്‍ പൊട്ടും ; അയാള്‍ വാ തുറക്കുന്നത് നുണപറയാനും ഭക്ഷണം കഴിക്കാനും ; ആരും ശ്രദിക്കാനില്ലാത്തതിനാലാണ് കലുങ്കിലിരിക്കുന്നത്

തിരുവനന്തപുരം: സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആരും ശ്രദ്ധിക്കാത്ത കാരണമാണ് സുരേഷ്ഗോപി കലുങ്കിലിരുന്ന് വര്‍ത്തമാനം പറയുന്നതെന്നും കലുങ്കിസമാണ് അവിടെ നടക്കുന്നതെന്നും പറഞ്ഞിരുന്നു. സുരേഷ്ഗോപി അഭിനയത്തിലേക്ക് തിരിച്ചുപോയാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നും പറഞ്ഞു.
വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വേണമെന്ന കേന്ദ്രമന്ത്രിയുടെ പരിഹാസത്തിനായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞത്. പാവപ്പെട്ടവന് പരാതിയുമായി വന്നാല്‍ അടിച്ചോടിക്കുന്ന് മന്ത്രി വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നയാളാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. സുരേഷ്ഗോപിയുടേത് അഭിനയമല്ലെന്നും അല്ലെങ്കിലും ഇപ്പോള്‍ അഭിനയം ഒന്നുമില്ലല്ലോയെന്നും മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. സുരേഷ്ഗോപിക്ക് ദേശീയപുരസ്ക്കാാരഗ കിട്ടിയത് എങ്ങിനെയെന്ന് താന്‍ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ്ഗോപി വി ശിവന്‍കുട്ടിയെ പരിഹസിച്ചിരുന്നു. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നുമായിരുന്നു സുരേഷ് ഗോപി യുടെ മറുപടി.






