Breaking NewsKeralaLead Newspolitics

ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ല ; വെറുതേ കുപ്പായവുമിട്ട് നടക്കാമെന്നേയുള്ളൂ ; കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രികുപ്പായമിട്ട് വെറുതേ നടക്കാമെന്നും ഇനി കേരളചരിത്രത്തില്‍ പോലും കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കോണ്‍ഗ്രസിന് ഇനി സ്ഥാനമില്ലെന്നും കേരളം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും പറഞ്ഞു. ആര് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു.

ഇന്ന് രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ ഐക്യം പ്രസക്തമാണെന്നും പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സുശക്തമായാണ് നിലകൊള്ളുന്നത്. സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്നണിയെ ദുര്‍്ബലപ്പെടുത്താന്‍ നോക്കിയാലും സാധിക്കില്ല. പാര്‍ട്ടിക്കകത്ത് കുഴപ്പം ഉണ്ടാക്കാമെന്ന്് ഇടതുപക്ഷ വിരോധികള്‍ കരുതുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു.

Signature-ad

ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടക പാര്‍ട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍, ആ അഭിപ്രായങ്ങള്‍ പറയുകയും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ പൊതുവായി ചര്‍ച്ച ചെയ്ത് കേരളത്തിന്റെ പൊതു താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് ഇവിടെയുള്ളതെന്നും പറഞ്ഞു. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം.

ആര്‍എസ്എസ് അജണ്ഡ നടപ്പാക്കാന്‍ ഇടതു ഗവണ്‍േെന്റ് സമ്മതിക്കില്ലെന്നും പി.എം.ശ്രീ പദ്ധതിയി സിപിഐയ്ക്ക് അവ്യക്തത ഉണ്ടോ എന്ന കാര്യം അറിയില്ലെന്നും ചര്‍ച്ച ചെയ്തു മുമ്പോട്ട് പോകുമെന്നും വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: