‘സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അവള്‍ എങ്ങനെയാണ് രാത്രി 12.30 ന് പുറത്തിറങ്ങിയത്?’ കൂട്ടബലാത്സംഗത്തിന് പിന്നാലെ മമതാ ബാനര്‍ജിയുടെ ഞെട്ടിക്കുന്ന ചോദ്യം

ദുര്‍ഗാപൂര്‍: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാ ത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന അഭിപ്രായപ്രകടനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. 23 വയസ്സുള്ള വിദ്യാര്‍ത്ഥിനി എങ്ങനെയാണ് രാത്രി വൈകി കാമ്പസിന് പുറ ത്തുപോയതെന്ന മമതാബാനര്‍ജിയുടെ ചോദ്യം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് വഴിവെച്ചു.
ബിജെപി മുഖ്യമന്ത്രി ഇരയെ അപമാനിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപ ണം. ‘അവള്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആരുടെ ഉത്തര വാദിത്തമാണിത്? അവള്‍ എങ്ങനെയാണ് രാത്രി 12.30 ന് പുറത്തിറങ്ങിയത്?’ സംഭവത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മമതാബാനര്‍ജി ചോദിച്ചു. സംഭവം ‘ഞെട്ടിക്കുന്നതാണ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ബംഗാള്‍ പോലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെയും അവരുടെ രാത്രിയിലെ സംസ്‌കാരത്തെയും ശ്രദ്ധിക്കണമെന്ന് പറഞ്ഞ മമതാബാനര്‍ജി അവരെ പുറത്തുവരാന്‍ അനു വദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കണം. അതൊരു വനപ്രദേശമാണെന്നും കൂട്ടി ച്ചേര്‍ത്തു. അയല്‍ സംസ്ഥാനമായ ഒഡീഷയിലെ ബലാത്സംഗക്കേസുകള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ”ഒഡീഷയില്‍, കടല്‍ത്തീര ങ്ങളില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യപ്പെട്ടു. ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?” അവര്‍ ചോദിച്ചു.
കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഞങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് സംഭവിക്കുമ്പോള്‍, അത് അപലപനീയമാണ്. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളിലും സമാന കേസുകള്‍ ഉണ്ടായിട്ടുണ്ട്. അവിടുത്തെ സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ കരുതുന്നെന്നും പറഞ്ഞു.
ലൈംഗികാതിക്രമ കേസുകളില്‍ നീതി ഉറപ്പാക്കുന്നതിന് പകരം ബംഗാള്‍ മുഖ്യമന്ത്രി ഇരയെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ”ആര്‍ജി കാറിനും സന്ദേശ്ഖലിക്കും ശേഷം, ഇപ്പോള്‍ ഈ ഭീകരമായ കേസില്‍ നീതിക്ക് പകരം അവര്‍ ഇരയെ കുറ്റപ്പെടുത്തുന്നു!” ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ എക്സില്‍ കുറിച്ചു.






