Breaking NewsIndiaLead Newspolitics

ബിജെപി, ജെഡിയു 101 വീതം, ചിരാഗ് പാസ്വാന് 29 സീറ്റ് ; തര്‍ക്കത്തിനും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം ബിഹാര്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ ; പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയും വരും

പാറ്റ്‌ന: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാര്‍ എന്‍ഡിഎ അന്തിമമാക്കി. പുതിയ കരാര്‍ പ്രകാരം, സംസ്ഥാനത്തെ ആകെ 243 നിയമസഭാ സീറ്റുകളില്‍ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) 101 സീറ്റുകളില്‍ വീതം മത്സരിക്കും.

ഏറെക്കാലം തടസ്സമുണ്ടാക്കിയ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റുകള്‍ ലഭിക്കും. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും (എച്ച്എഎം) ആറ് സീറ്റുകള്‍ വീതം ലഭിക്കുമെന്ന് ബിജെപിയുടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രധാന്‍ പോസ്റ്റ് ചെയ്തു.

Signature-ad

ചിരാഗ് പാസ്വാന്‍ 40-45 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി 25 സീറ്റുകള്‍ മാത്രമാണ് നല്‍കാന്‍ തയ്യാറായത്. പ്രശാന്ത് കിഷോറിന്റെ ജന സൂരജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ തള്ളിക്കളയില്ലെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എല്‍ജെപി അധ്യക്ഷന്‍ മനസ്സ് മാറ്റാന്‍ പ്രധാന്‍ ഉള്‍പ്പെടെയുള്ളവരുമായി നിരവധി കൂടിക്കാഴ്ചകള്‍ വേണ്ടിവന്നു.

എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ബിജെപി അധികമായി അനുവദിച്ചതെങ്കിലും, 26 സീറ്റുകള്‍ അധികമായി നല്‍കാന്‍ ബിജെപിയും ജെഡിയുവും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു. 2020 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമാണ് മത്സരിച്ചത്. നിലവില്‍ പാര്‍ട്ടി കൈവശം വെച്ചിരിക്കുന്ന അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ ഓരോന്നിലും കുറഞ്ഞത് രണ്ട് നിയമസഭാ സീറ്റുകളെങ്കിലും അനുവദിക്കണമെന്ന് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടിരുന്നു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ നേടിയ അഞ്ച് ലോക്സഭാ സീറ്റുകളും 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും അടിസ്ഥാനമാക്കി സീറ്റുകള്‍ നല്‍കണമെന്ന് എല്‍ജെപി നിര്‍ബന്ധിച്ചതാണ് ഈ നീക്കുപോക്കില്‍ നിര്‍ണായകമായത്.

Back to top button
error: