‘രാമരാജ്യം’, ‘ബീഹാര്‍’ എന്നീ വാക്കുകള്‍ മിണ്ടരുത് ; ആര്‍എന്‍എസ് എന്ന സംഘടനയുടെ പേര് മൂടണം ; ‘പ്രൈവറ്റ്’ സിനിമയെയും സെന്‍സര്‍ബോര്‍ഡ് വിട്ടില്ല, ഒമ്പതിടത്ത് കത്തിവെച്ചു

ന്യുഡല്‍ഹി: മലയാളത്തില്‍ നിന്നും മറ്റൊരു സിനിമയ്ക്ക് കൂടി സെന്‍സര്‍ബോര്‍ഡിന്റെ ക ത്തി. ഹാലിന് പിന്നാലെ ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘പ്രൈവറ്റ്’ സിനിമയ്ക്കും സെന്‍സര്‍ബോര്‍ കട്ട് പറഞ്ഞു. സിനിമ രാജ്യവിരുദ്ധമാണെന്ന് പറഞ്ഞ് ഒമ്പതി ലധികം കട്ടുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിനിമയില്‍ മൊത്തം മൂന്ന് മിനിറ്റോളം വരും.
സിനിമയില്‍ പറയുന്ന ഒരു സംഘടനയുടെ പേരായ ആര്‍എന്‍എസ് മാസ്ക്ക് ചെയ്യണം, പൗരത്വ ബില്ലുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സീനുകള്‍, സിനിമയില്‍ ഹിന്ദിസംസാരി ക്കുന്നവര്, ബീഹാര്‍ എന്നും രാമരാജ്യം എന്ന് പറയുന്നതും മ്യൂട്ട് ചെയ്യണം. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിപ്പിക്കുന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ എന്ന വാക്കും പറയരുത്. ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയ ബില്ലിന് മേല്‍ ഉണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ എന്ന് പറയുന്നതും ഗൗരീലങ്കേഷിന് ആദരം നല്‍കിക്കൊണ്ട് വരുന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലും മാര്‍ക്ക് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 1 ന് തീയേറ്ററില്‍ എത്തേണ്ടിയിരുന്ന സിനിമ സെന്‍സര്‍ബോര്‍ഡ് വിലക്കിയതിനാല്‍ ഇന്നലെയാണ് തീയേറ്ററില്‍ എത്തിയത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് സെന്‍സര്‍ബോര്‍ഡ് നിലപാട് എടുക്കുകയായിരുന്നു. നേരത്തേ ‘ഹാല്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് സെന്‍സര്‍ബോര്‍ഡിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. ‘ബീഫ്ബിരിയാണി’ കഴിക്കു ന്ന രംഗം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിനെതിരേ സിനിമാസംഘടനകള്‍ രംഗത്ത് വന്നിരുന്നു.
നേരത്തേ ജാനകീ വേഴ്സസ് സ്റ്റേറ്റ ഓഫ് കേരളയില്‍ ‘ജാനകി’ എന്ന പദം ഉപയോഗിക്കാനാകി ല്ലെ ന്ന് പറഞ്ഞ് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. എംപുരാന് സിനിമയിലെ രംഗങ്ങള്‍ വെട്ടിമാറ്റി അതിന്റെ അണിയറക്കാര്‍ക്കും കോംപ്രമൈസ് ചെയ്യേണ്ടി വന്നിരുന്നു. സെന്‍സര്‍ബോര്‍ഡ് കത്രിക വെയ്ക്കുന്ന മൂന്നാമത്തെ സിനിമയായി മാറിയിരിക്കുകയാണ് പ്രൈവറ്റ്.






