ആര്‍എസ്എസ് ശാഖയിലെ ലൈംഗികപീഡനം : പരാതി നല്‍കി ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി ; പോക്‌സോനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനമെന്ന ആരോപണം നടത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ എഫ്‌ഐ. കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
പോക്സോവകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്് പൊന്‍കുന്നം സ്‌റ്റേഷനി ലാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. ആര്‍എസ്എസു കാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും സംഘടനയിലെ പലരില്‍ നിന്നും ലൈംഗികപീഡനം നേരിടേണ്ടിവന്നെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
ആര്‍എസ്എസിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി ഡിവൈഎഫ്‌ഐ. പൊന്‍കുന്നം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ആര്‍എസ്എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് കുറിപ്പില്‍ ആരോപിക്കു ന്നുണ്ട്. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിത ത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് പറയുന്നത്.
അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും ആര്‍എസ്എസുകാ രാണെങ്കി ല്‍ അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവ രാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു.






