Breaking NewsKeralaLead News

തീ പടര്‍ന്നപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് പുറത്തേക്കോടി ; തീപ്പിടുത്തതില്‍ കണ്‍മുന്നില്‍ കത്തിയമര്‍ന്നത് ഒരു കോടിയുടെ നോട്ടുകള്‍

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ കണ്‍മുന്നില്‍ കത്തിയമര്‍ന്നത് ഒരു കോടി രൂപയോളം വിലമതിക്കുന്ന നോട്ടുകള്‍. വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ വെച്ചിരുന്ന കാശുമൊക്കെയാണ് കത്തിപ്പോയത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്.

തീ പടര്‍ന്നപ്പോല്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് ജീവനക്കാര്‍ പുറ ത്തേക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു തളിപ്പറമ്പ് ബസ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്‌സിലുള്ള കളിപ്പാട്ട വില്‍പനശാലയില്‍ വന്‍ തീപ്പിടുത്ത മുണ്ടായത്. സമീപത്തെ മറ്റു കടകളിലേക്കും തീ പടരുകയായിരുന്നു. തീപ്പിടുത്തത്തില്‍ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

Signature-ad

വേഗം തീയണയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷന്‍ പണമൊന്നും വ്യാപാരികള്‍ എടുത്തുമാറ്റാതിരുന്നത്. ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് തീ വലിയ രീതിയില്‍ പടര്‍ന്നതോടെ കഷ്ടപ്പെട്ട് പണിയെടുത്ത് സമ്പാദിച്ചതെല്ലാം കണ്‍മുന്നില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു വ്യാപാരികള്‍.

Back to top button
error: