WHO CARES അല്ല WHOSE CAR; രാഹുല്‍ രക്ഷപ്പെട്ട ആ കാര്‍ ഏതു സിനിമാതാരത്തിന്റെയെന്ന ചോദ്യം ബാക്കി; ഉത്തരമറിഞ്ഞിട്ടും വെളിപ്പെടുത്താതെ പോലീസ്; പ്രമുഖ നടിയുടെ കാറെന്നും അഭ്യൂഹം; രാഹുലിന് സിനിമലോകത്തും അടുത്ത ബന്ധങ്ങള്‍; സ്‌മൈല്‍ ഭവന പദ്ധതി ചടങ്ങുകളില്‍ പ്രമുഖ നടന്‍മാരുടെയും സാന്നിധ്യം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കണ്ണാടിയില്‍ നടന്ന പരിപാടിക്കു ശേഷം കടന്നുകളഞ്ഞ ആ കാര്‍ ഏതു സിനിമാതാരത്തിന്റേതെന്ന ചോദ്യം ഉത്തരമില്ലാതെ അഭ്യൂഹങ്ങളില്‍ അവസാനിക്കുന്നു. ഏതു സിനിമാതാരത്തിന്റെ കാറാണെന്ന് കൃത്യമായി അറിഞ്ഞിട്ടും എന്തൊക്കെയോ കാരണങ്ങളാല്‍ പോലീസ് അത് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇതോടെ അഭ്യൂഹങ്ങളും കഥകളും സോഷ്യല്‍മീഡിയയിലടക്കം പടരുകയാണ്.
പ്രമുഖ നടിയുടെ കാറാണെന്ന തരത്തില്‍ വാര്‍ത്തകളും സംശയങ്ങളും പല കോണുകളില്‍ നിന്നും പുറത്തുവരുന്നുണ്ട്.
നടി തന്‍വി റാമിന്റെ പേരാണ് ഇതില്‍ പ്രധാനമായും പ്രചരിക്കുന്നത്. തന്‍വിക്ക് ഒരു ചുവന്ന പോളോ കാര്‍ ഉണ്ടെന്നുള്ളതും പ്രചരണത്തിനും അഭ്യൂഹത്തിനു ശക്തി കൂട്ടുന്നു.
രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടെന്ന് കരുതുന്നതും ഒരു ചുവന്ന പോളോ കാറിലാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ തന്‍വി റാം ചുവന്ന പോളോ വാങ്ങിയ സമയത്തെ വാര്‍ത്തകളും ചിത്രങ്ങളും ഇപ്പോഴും കിടപ്പുണ്ട്.

പാലക്കാട് നിയോജകമണ്ഡലത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പദ്ധതിയായ സ്‌മൈല്‍ ഭവനത്തിന്റെ തറക്കല്ലിടല്‍ മുഖ്യാതിഥിയായി നടി തന്‍വി റാം നേരത്തെ പങ്കെടുത്തിരുന്നു. രാഹുല്‍ കുറച്ചുകാലം മുന്‍പേ തന്നെ ഈ പദ്ധതിയെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി ചടങ്ങിനെത്തിയ തന്‍വി റാം വെളിപ്പെടുത്തിയിരുന്നു. പോളോ കാര്‍ തന്‍വിക്കുണ്ട് എന്നതും തന്‍വിക്ക് രാഹുലിനെ പരിചയമുണ്ടെന്നുള്ളതുമാണ് ഇപ്പോഴത്തെ കഥകള്‍ക്ക് പ്രചാരം കിട്ടാന്‍ കാരണം. പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണമോ വിശദീകരണമോ വരും വരെ ഇതെല്ലാം അഭ്യൂഹ്ങ്ങളും കഥകളും സംശയങ്ങളുമായിത്തന്നെ തുടരും.
തന്റെ സ്വപ്‌ന പദ്ധതിയായി രാഹുല്‍ പറഞ്ഞിരുന്ന സ്‌മൈല്‍ ഭവനത്തിന്റെ മുന്‍ പരിപാടികളിലും ചലച്ചിത്രതാര സാന്നിധ്യമുണ്ടായിരുന്നു. നടന്‍മാരായ അസിഫ് അലിയും സൈജു കുറുപ്പുമാണ് മുന്‍ പരിപാടികളില്‍ മുഖ്യാതിഥികളായി പങ്കെടുത്തിരുന്നത്. നടി അനുശ്രീയും തറക്കല്ലിടല്‍ പരിപാടിയില്‍ അടുത്തിടെ പങ്കെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
നന്ദഗോവിന്ദം ഭജന്‍സ് പാലക്കാട് അവതരിപ്പിച്ച പരിപാടി കാണാന്‍ രാഹുലിനൊപ്പം അനുശ്രീയും എത്തിയിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു.
മലയാളം തമിഴ് സിനിമ ഇന്‍ഡസ്ട്രിയുമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പറയപ്പെടുന്നു. തന്റെ പരിപാടികളില്‍ സിനിമാതാര സാന്നിധ്യങ്ങള്‍ ഉള്‍പ്പെടുത്തി പരിപാടിക്ക് ഗ്ലാമറും പബ്ലിസിറ്റിയും കൊടുക്കാന്‍ രാഹുല്‍ ശ്രമിച്ചിരുന്നു. സിനിമ നിര്‍മാണ മേഖലയിലേക്ക് കടക്കാനുള്ള താത്പര്യവും രാഹുലിനുണ്ടായിരുന്നതായ സൂചനകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.






