സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കും ; നീതി നടപ്പിലാക്കാന്‍ ആരുടേയും അനുമതിക്കായി കാത്തുനില്‍ക്കേണ്ട ; വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിയുന്നു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാന്‍ ആരുടേയും അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മറ്റ് സംസ്ഥാനങ്ങ ളില്‍ നിരപരാധികള്‍ പ്രയാസം അനുഭവിക്കുകയും അവര്‍ അക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ കേരളാപോലീസ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ അതി ന്റെ അന്തസത്ത ചോരാതെ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവരാണെന്നും പറഞ്ഞു.
പോലീസില്‍ ക്രിമിനലുകള്‍ക്ക് സ്ഥാനമില്ല. പൊലീസ് സേന മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്നും തെറ്റിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും അക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പറഞ്ഞു. കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിയുന്നതിന് കാരണം വര്‍ഗീയതയോടും വര്‍ഗീയ പ്രശ്നങ്ങളോടും വര്‍ഗീയ സംഘര്‍ഷങ്ങളോടും ഏറ്റവും പ്രധാനപ്പെട്ട നിലപാട് പൊലീസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുകൊണ്ട് വര്‍ഗീയ സംഘടനകള്‍ ഇല്ലാത്ത നാടാണ് കേരളമെന്ന് തെറ്റിദ്ധരിക്ക രുതെന്നും പോലീസ് സ്വീകരിക്കുന്ന നിലപാടാണ് വര്‍ഗ്ഗീയ കലാപമില്ലാത്ത നാടാക്കി കേരളത്തെ മാറ്റുന്നതെന്നും പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കു ന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും തെറ്റായ നടപടികളും അക്രമങ്ങ ളും വരെ ഉണ്ടാകുന്നു. എന്നാല്‍, സമാധാന അന്തരീക്ഷം നിലനിര്‍ത്തിപ്പോകാന്‍ ആക്രമിക ളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പൊലീസിനുള്ളതെന്നും പറഞ്ഞു.
ഒരു തരത്തിലുമുള്ള സമ്മര്‍ദവും സേനയ്ക്ക് മുകളില്ല. പഴുതടച്ച സമീപനം സ്വീകരിക്കുന്നതിന് ഇത് പ്രാപ്തമാക്കും. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ പ്രതികള്‍ കല്‍ത്തുറങ്കിലായി. ഒരുകാലത്തും തെളിയിക്കപ്പെടില്ലെന്ന് കരുതിയ കേസുകള്‍ തെളിയുന്നു. നൂതന കുറ്റകൃത്യങ്ങള്‍ പോലും സമയബന്ധിതമായി തെളിയിക്കുന്ന രാജ്യത്തിന് മാതൃകയാണ് കേരളാ പൊലീസ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ദുഷ്ടശക്തികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നല്ല ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






