25 കോടി അടിച്ചത് ഭാഗ്യവതിക്കല്ല, ഭാഗ്യവാന് തന്നെ ; തിരുവോണം ബമ്പര്‍ കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ് ; ലോട്ടറി അടിച്ചത് തുറവൂരുകാരന്‍ ശരത് എസ് നായര്‍ക്ക്

ആലപ്പുഴ: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട ആകാംഷയില്‍ വീണ്ടും ട്വിസ്റ്റ്. 25 കോടിയുടെ തിരുവോണം ബമ്പര്‍ അടിച്ചത് ആലപ്പുഴ തുറവൂര് കാരനായ ശരത് എസ് നായര്‍ക്കാണ്. ബാങ്കില്‍ ടിക്കറ്റ് എത്തിച്ചതിന് പിന്നാലെ ശരത് പുറത്തുവന്നു. നേരത്തേ ഏജന്റ് ലതീഷാണ് നെട്ടൂര്‍ സ്വദേശിക്കാണ് ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന വിവരം പുറത്തുവിട്ടത്.
എന്നാല്‍ നെട്ടൂരില്‍ പെയ്ന്റ് കടയിലെ ജീവനക്കാരനാണ് ശരത്. നെട്ടൂരില്‍ ലതീഷി ന്റെ കടയില്‍ നിന്നുമാണ് അദ്ദേഹം ടിക്കറ്റ് എടുത്തതെന്ന് മാത്രം. നിപ്പോ പെയ്ന്റ് കടയിലെ ജീവനക്കാരനാണ് ശരത്. നേരത്തേ ലോട്ടറി ടിക്കറ്റ് അടിച്ചത് ഒരു യുവതി ക്കാണെന്നും അവര്‍ കൂലിവേല ചെയ്യുന്ന ഒരു സാധാരണക്കാരിയാ ണെന്നു മാണ് ലതീഷ് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഭാഗ്യവതിയെ കാണാന്‍ കേരളം കാത്തിരി ക്കു മ്പോഴാണ് സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ബാങ്കില്‍ ലോട്ടറി സമര്‍പ്പിച്ച ശേഷം പുറത്തുവരാമെന്നായിരുന്നു ശരത് കരുതിയത്.
കുമ്പളം സ്വദേശിയായ എം.ടി. ലതീഷ് എറണാകുളത്തെ നെട്ടൂരില്‍ നടത്തുന്ന എജന്‍സിയിലൂടെ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. ഫലം പുറത്തുവന്നതിനുപിന്നാലെ മാധ്യമങ്ങളും നാട്ടുകാരും ആളെ തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെ ഊഹാപോഹങ്ങളുടെ പെരുമഴ തുടങ്ങി. കുമ്പ ളം സ്വദേശിക്ക് ഒന്നാം സമ്മാനമടിച്ചു എന്ന വാര്‍ത്ത പരന്നതോടെ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടേക്കു പാഞ്ഞെങ്കിലും അഭ്യൂഹം മാത്രമാണെന്നു വ്യക്തമായി.
പിന്നീട് നെട്ടൂര്‍, കണ്ണാടിക്കാട്, പനങ്ങാട് നിവാസികള്‍ക്കും ‘കോടീശ്വരപട്ടം’ ചാര്‍ത്തി. ഭര്‍ത്താവ് ഉപേക്ഷിച്ച നെട്ടൂര്‍ സ്വദേശിനിക്കാണ് ഒന്നാം സമ്മാനമെന്നാണ് ഒടുവിലത്തെ കണ്ടെത്തല്‍. പക്ഷേ, ‘ഭാഗ്യവതി’ മനസുതുറക്കാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് ബാങ്കിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് കൈമാറിയശേഷം മാത്രമായിരുന്നു ഭാഗ്യവാന്‍ ആരെന്ന സ്ഥിരീകരണം ഉണ്ടായത്.






